
എ.ഐ വിപണിയിൽ തിളങ്ങാൻ ഇന്ത്യ
- ധനകാര്യം, നിർമാണം, കസ്റ്റമർ സർവീസ് ആരോഗ്യപരിപാലനം, ഗതാഗതം തുടങ്ങിയ മേഖലകളിൽ നിർമിതബുദ്ധി വിപ്ലവകരമായ മാറ്റങ്ങൾ വരുത്തും.
നിർമിതബുദ്ധി വിപണിയിൽ മൂന്നുവർഷത്തിനുള്ളിൽ 1700 കോടി ഡോളർ സമ്പദ് വ്യവസ്ഥയിലെത്തുമെന്നാണ് പ്രതീക്ഷ. നാഷണൽ അസോസിയേഷൻ ഓഫ് സോഫ്റ്റ്‌വേർ ആൻഡ് സർവീസ് കമ്പനീസ് (നാസ്കോം). 2024- 27 കാലയളവിൽ 25. 3500 ശതമാനം വളർച്ച നേടുമെന്നാണ് നാസ്കോമും ബോസ്റ്റൺ കൺസൾട്ടിങ് ഗ്രൂപ്പും നടത്തിയ പഠനം തുറന്നു കാട്ടുന്നത്.
ധനകാര്യം, നിർമാണം, കസ്റ്റമർ സർവീസ് ആരോഗ്യപരിപാലനം, ഗതാഗതം തുടങ്ങിയ മേഖലകളിൽ നിർമിതബുദ്ധി വിപ്ലവകരമായ മാറ്റങ്ങൾ വരുത്തും . രോഗനിർണ യത്തിനും ചികിത്സയ്ക്കും പുറമേ മരുന്നു നിർമാണത്തിന് വരെ എ.ഐ യുടെ സാധ്യത ഉണ്ട്. എ. ഐ ഉപയോഗിച്ച് മുൻകൂട്ടി രോഗനിർണയം നടത്തുന്നത് ഗുരുതര രോഗങ്ങളെ ചെറുക്കാൻ സഹായിക്കുമെന്നും പഠനം വ്യക്തമാക്കുന്നു.
ഇന്ത്യൻ ഫിൻ ടെക് സ്ഥാപനങ്ങൾ, ട്രേഡിങ് പ്ലാറ്റ്ഫോമുകൾ, ഇ-കൊമേഴ്സ് സ്ഥാപനങ്ങൾ, ബാങ്കിങ് സംരംഭങ്ങൾ തുടങ്ങിയ മേഖലയിലും എ.ഐ. തിളങ്ങുമെന്ന് പഠനം പറയുന്നു. സാമ്പത്തിക രംഗത്തും നൂതനമായ മാറ്റങ്ങൾക്ക് കളമൊരുക്കുമെന്നാണ് നിരീക്ഷണം. ഉപയോക്താക്കളുടെ സാമ്പത്തിക വിശ്വാസ്യത (ക്രെഡിറ്റ് സ്ലോർ) പരിശോധിക്കാനും വിപണി സൂക്ഷ്മമായി നിരീക്ഷിക്കാനും എ.ഐ ടൂളുകളെ ഉപയോഗപ്പെടുത്തുന്നുണ്ട്. ഇതിന്റെ പാക്കേജുകൾ കുറഞ്ഞ വിലയിൽ ഉപയോക്താക്കൾക്കും നൽകുന്നുണ്ട്.