
എ.കെ ആന്റണി ആവശ്യപ്പെട്ട ശിവഗിരി ജുഡീഷ്യൽ കമ്മീഷൻ റിപ്പോർട്ട് നിയമസഭ വെബ് സൈറ്റിൽ
- ഈ റിപ്പോർട്ട് പുറത്തു വിടണമെന്നായിരുന്നു ആന്റണിയുടെ ആവശ്യം.
തിരുവനന്തപുരം: എ.കെ ആന്റണി ആവശ്യപ്പെട്ട ശിവഗിരി ജുഡീഷ്യൽ കമ്മീഷൻ റിപ്പോർട്ട് നിയമസഭാ വെബ്സൈറ്റിൽ. ഈ റിപ്പോർട്ട് പുറത്തു വിടണമെന്നായിരുന്നു ആന്റണിയുടെ ആവശ്യം. നിയമസഭാ വെബ്സൈറ്റിൽ റിപ്പോർട്ട് നേരത്തേ തന്നെയുണ്ട്.

ശിവഗിരിയിൽ പോലീസ് അതിക്രമം നടന്നിട്ടില്ല, അക്രമാസക്തമായ ജനക്കൂട്ടമാണ് ലാത്തിച്ചാർജിന് കാരണം. ഒന്നോ രണ്ടോ പോലീസുകാരുടെ പെരുമാറ്റം സേനയുടെതായി കാണാൻ ആവില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ശിവഗിരിയിലെ പോലീസ് അതിക്രമം ചൂണ്ടിക്കാട്ടി യുഡിഎഫ് ഭരണകാലത്തെ പോലീസ് അതിക്രമങ്ങളെ കുറിച്ച് നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പ്രസംഗത്തിൽ മറുപടിയുമായാണ് എ.കെ ആൻ്റണി ഇന്നലെ രംഗത്ത് എത്തിയത്.
CATEGORIES News
