
‘ഏകാന്തതയുടെ നൂറ് വർഷങ്ങൾ’ നെറ്റ്ഫ്ളിക്സ് സീരീസ് ഇന്നെത്തും
- 2019ലാണ് നെറ്റ്ഫ്ളിക്സ് പുസ്തകത്തിന്റെ അവകാശം സ്വന്തമാക്കിയത്
ലോകത്തിലെ ഏറ്റവും പ്രശസമായ പുസ്തകങ്ങളിൽ ഉൾപ്പെടുന്ന ഏകാന്തതയുടെ നൂറ് വർഷങ്ങൾ (One Hundred Years of Solitude) സീരീസ് ഇന്ന് റിലീസ് ആകും. ഗബ്രിയേൽ ഗാർസിയ മാർകേസിൻ്റെ മാസ്റ്റർപീസായി കണക്കാക്കുന്ന പുസ്തകം നെറ്റ്ഫ്ളിക്സാണ് പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്. ലോറ മോറയും അലക്സ് ഗാർസിയ ലോപ്പസും ചേർന്നാണ് സീരീസ് സംവിധാനം ചെയ്തിരിക്കുന്നത്. പ്രധാന അഭിനേതാക്കളായ ക്ലോഡിയോ കാറ്റാനോയെ കേണൽ ഔറേലിയാനോ ബ്യൂണ്ടിയയായും മാർക്കോ ഗോൺസാലസിനെ ജോസ് ആർക്കാഡിയോ ബ്യൂണ്ടിയയായും സൂസാന മൊറേൽസിനെ ഉർസുല ഇഗ്വാറനായുമാണ് അവതരിപ്പിക്കുന്നത്.

2019ലാണ് നെറ്റ്ഫ്ളിക്സ് പുസ്തകത്തിന്റെ അവകാശം സ്വന്തമാക്കിയത്. പൂർണ്ണമായും സ്പാനിഷ് ഭാഷയിൽ ചിത്രീകരിച്ചതും.20 നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഏറ്റവും പ്രശസ്തനായ എഴുത്തുകാരിൽ ഒരാളായിരുന്നു ഗബ്രിയേൽ ഗാർസിയ മാർകേസ്. 1967ൽ പ്രസിദ്ധീകരിച്ച ഏകാന്തതയുടെ നൂറ് വർഷങ്ങൾ അഞ്ച് കോടിയിൽ അധികം കോപ്പികളാണ് വിറ്റത്. 40 ഭാഷകളിലേക്ക് തർജമ ചെയ്യുകയും ചെയ്തു. 1982ൽ ഗാർസിയ മാർക്വേസിന് സാഹിത്യത്തിനുള്ള നോബൽ സമ്മാനം നേടുകയും ചെയ്തു.
