
ഏത് മൂഡ്…ഖാദി മൂഡ്;പുതുതലമുറ കോൺഗ്രസ് നേതാക്കൾ ഖദർ ഉപയോഗിക്കാത്തതിനെ പരിഹസിച്ച് അജയ് തറയിൽ
- ഖദർ ധരിക്കാത്തത് മൂല്യങ്ങളിൽ നിന്നുള്ള ഒളിച്ചോട്ടമാണെന്നുമായിരുന്നു അജയ് തറയിലിന്റെ ഫേസ്ബുക്ക് പോസ്റ്റ്
കൊച്ചി: യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ ഒളിയമ്പുമായി കോൺഗ്രസ് നേതാവ് അജയ് തറയിൽ. ‘ഖദർ ഒരു അച്ചടക്കം’ എന്ന തലക്കെട്ടോടെയാണ് ഖാദി വസ്ത്രങ്ങളുടെ റിബേറ്റ് വിൽപ്പന ഓർമ്മപ്പെടുത്തിയുള്ള പോസ്റ്റ്. പുതുതലമുറ കോൺഗ്രസ് നേതാക്കൾ ഖദർ ഉപയോഗിക്കാത്തതിനെ അജയ് തറയിൽ വിമർശിച്ചിരുന്നു.

ഖദർ ഒരു സന്ദേശമാണെന്നും ഖദർ ധരിക്കാത്തത് മൂല്യങ്ങളിൽ നിന്നുള്ള ഒളിച്ചോട്ടമാണെന്നുമായിരുന്നു അജയ് തറയിലിന്റെ ഫേസ്ബുക്ക് പോസ്റ്റ്. എന്നാൽ വസ്ത്രം ഏതായാലും മനസ്സ് നന്നായാൽ മതിയെന്ന നിലയിലായിരുന്നു ഇതിനോടുള്ള നേതാക്കളുടെ പ്രതികരണം. ഗർഭഛിദ്രത്തിന് നിർബന്ധിക്കുന്നതടക്കം യുവതികളുടെ ആരോപണങ്ങളിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ രാജി ആവശ്യം പാർട്ടിക്കുള്ളിൽ തന്നെ ശക്തമായ ഘട്ടത്തിലാണ് ഒളിയമ്പുമായി അജയ് തറയിൽ രംഗത്തെത്തുന്നത്.
CATEGORIES News