
ഏപ്രിലിൽ 15 ദിവസം ബാങ്ക് അവധി
- അംബേദ്കർ ജയന്തി, ദുഃഖ വെള്ളി, ബസവ ജയന്തി, വിഷു, അക്ഷയ തൃതീയ തുടങ്ങി നിരവധി പ്രധാനപ്പെട്ട ദിനങ്ങൾ ഏപ്രിലിൽ വരുന്നുണ്ടെന്നതിനാലാണ് ഇത്രയും അവധി ദിനങ്ങൾ
ന്യൂഡൽഹി :ഏപ്രിൽ മാസം രാജ്യത്ത് പ്രാദേശിക, ദേശീയ അവധികൾ അടക്കം മൊത്തം 15 ദിവസം ബാങ്കുകൾ പ്രവർത്തിക്കില്ല. സംസ്ഥാനങ്ങളുടെ അടിസ്ഥാനത്തിൽ ബാങ്കുകളുടെ അവധി ദിനങ്ങളിൽ വ്യത്യാസമുണ്ടാകും. കേരളത്തിൽ ഞായറാഴ്ചകളിലും രണ്ടാം ശനിയാഴ്ചയും നാലാമത്തെ ശനിയാഴ്‌ചയും ബാങ്കിന് അവധിയാണ്.മഹാവീർ ജയന്തി, അംബേദ്കർ ജയന്തി, ദുഃഖ വെള്ളി, ബസവ ജയന്തി, വിഷു, അക്ഷയ തൃതീയ തുടങ്ങി നിരവധി പ്രധാനപ്പെട്ട ദിനങ്ങൾ ഏപ്രിലിൽ വരുന്നുണ്ടെന്നതിനാലാണ് ഇത്രയും അവധി ദിനങ്ങൾ വരുന്നത്. വാർഷിക അക്കൗണ്ട് ക്ലോസുമായി ബന്ധപ്പെട്ട് ഏപ്രിൽ ഒന്നിന് എല്ലാ സംസ്ഥാനങ്ങളിലും ബാങ്കുകൾക്ക് അവധിയാണ്.ഏപ്രിൽ 1 (ചൊവ്വ) – ബാങ്കുകളുടെ വാർഷിക അക്കൗണ്ട് ക്ലോസിങ്- എല്ലാ സംസ്ഥാനങ്ങളിലും ബാങ്കുകൾക്ക് അവധി.

ഏപ്രിൽ 5 (ശനി) ബാബു ജഗ്‌ജീവൻ റാമിന്റെ ജന്മദിനം – തെലങ്കാനയിൽ ബാങ്കുകൾ അവധി
ഏപ്രിൽ ആറ് (ഞായറാഴ്‌ച)- ബാങ്ക് അവധി
ഏപ്രിൽ 10 (വ്യാഴം) മഹാവീർ ജയന്തി ഗുജറാത്ത്, മഹാരാഷ്ട്ര, കർണാടക, തമിഴ്‌നാട്, രാജസ്ഥാൻ, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ, തെലങ്കാന എന്നിവിടങ്ങളിൽ ബാങ്കുകൾക്ക് അവധി.
ഏപ്രിൽ 12 (രണ്ടാം ശനിയാഴ്ച)
ഏപ്രിൽ 13 ( ഞായറാഴ്ച)
ഏപ്രിൽ 14 (തിങ്കളാഴ്‌ച) – അംബേദ്കർ ജയന്തി, വിഷു, ബിഹു, തമിഴ് പുതുവത്സ മിസോറാം, മധ്യപ്രദേശ്, ചണ്ഡീഗഡ്, അരുണാചൽ പ്രദേശ്, നാഗാലാൻഡ്,ന്യൂഡൽഹി, ഛത്തീസ്‌ഗഡ്, മേഘാലയ, ഹിമാചൽ പ്രദേശ് എന്നിവ ഒഴികെയുള്ള പല സംസ്ഥാനങ്ങളിലും ഈ ദിവസം ബാങ്കുകൾക്ക് അവധി.
ഏപ്രിൽ 15 (ചൊവ്വ) – ബംഗാളി പുതുവത്സരം, ബൊഹാഗ് ബിഹു, ഹിമാചൽ ദിനം- അസം, പശ്ചിമ ബംഗാൾ, അരുണാചൽ പ്രദേശ്, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിൽ ബാങ്കുകൾക്ക് അവധി
ഏപ്രിൽ 18 (വെള്ളി) – ദുഃഖവെള്ളി ത്രിപുര, അസം, രാജസ്ഥാൻ, ജമ്മു, ഹിമാചൽ പ്രദേശ്, ശ്രീനഗർ എന്നിവ ഒഴികെയുള്ള മിക്ക സംസ്ഥാനങ്ങളിലും അവധി
ഏപ്രിൽ 20- ഈസ്റ്റർ- ഞായറാഴ്ച
ഏപ്രിൽ 21 (തിങ്കൾ) – ഗാരിയ പൂജ-ത്രിപുരയിൽ ബാങ്കുകൾക്ക് അവധി
ഏപ്രിൽ 26- നാലാമത്തെ ശനിയാഴ്ച
ഏപ്രിൽ 27- ഞായറാഴ്ചഏപ്രിൽ 29 – (ചൊവ്വ) പരശുരാമ ജയന്തി-ഹിമാചൽ പ്രദേശിൽ ബാങ്കുകൾക്ക് അവധി
ഏപ്രിൽ 30 – (ബുധൻ) ബസവ ജയന്തിയും അക്ഷയ തൃതീയയും- കർണാടകയിൽ ബാങ്കുകൾക്ക് അവധി.