ഏഴാം ക്ലാസ് സാമൂഹിക പാഠപുസ്തകത്തിൽ നിന്ന് മുഗൾ രാജാക്കന്മാരെ കുറിച്ചുള്ള അധ്യായം ഒഴിവാക്കി എൻസിഇആർടി

ഏഴാം ക്ലാസ് സാമൂഹിക പാഠപുസ്തകത്തിൽ നിന്ന് മുഗൾ രാജാക്കന്മാരെ കുറിച്ചുള്ള അധ്യായം ഒഴിവാക്കി എൻസിഇആർടി

  • ഡൽഹിയിലെ മിസ്ലിം ഭരണാധികാരികളെ കുറിച്ചുള്ള പാഠഭാഗവും എൻസിഇആർടി ഒഴിവാക്കിയിട്ടുണ്ട്

തിരുവനന്തപുരം : ഏഴാം ക്ലാസ് സാമൂഹിക പാഠപുസ്ത‌കത്തിൽ നിന്ന് മുഗൾ രാജാക്കന്മാരെ കുറിച്ചുള്ള അധ്യായം ഒഴിവാക്കി എൻസിഇആർടി. ഇതിനു പകരം മഗധ, മൗര്യ, ശതവാഹന തുടങ്ങിയ പുരാതന ഇന്ത്യൻ രാജവംശങ്ങളെ കുറിച്ചുള്ള അധ്യായങ്ങളാണ് പുസ്‌തകത്തിൽ ചേർത്തിരിക്കുന്നത്.

ഇന്ത്യൻ സാംസ്കാരിക പശ്ചാത്തലത്തിൽ വേരൂന്നിയതും പ്രായത്തിനനുസരിച്ചുള്ള രീതിയിൽ ആഗോള കാഴ്‌ചപ്പാടുകളെ അവതരിപ്പിക്കുന്നതുമാണ് പുസ്തകം എന്നുമാണ് ആമുഖത്തിൽ സൂചിപ്പിച്ചിരിക്കുന്നത്. ഡൽഹിയിലെ മിസ്ലിം ഭരണാധികാരികളെ കുറിച്ചുള്ള പാഠഭാഗവും എൻസിഇആർടി ഒഴിവാക്കിയിട്ടുണ്ട്. 2025ലെ മഹാ കുംഭമേളയെക്കുറിച്ചുള്ള പരാമർശം ഏഴാം ക്ലാസ്സിലെ സാമൂഹ്യ പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പുസ്‌തകത്തിൻറെ രണ്ടാം ഭാഗം വൈകാതെ പുറത്തിറങ്ങും.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )