
ഐഎസ്ആർഒയിൽ അക്കൗണ്ട്സ് ഓഫീസറാവാൻ അവസരം
- ഡെപ്യൂട്ടേഷൻ അടിസ്ഥാനത്തിൽ 5 വർഷത്തേക്കാണ് നിയമനം
ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ ഐഎസ്ആർഒയിൽ അവസരം. അക്കൗണ്ട്സ് ഓഫീസർ (ഫിനാൻസ്) തസ്‌തികയിലേക്ക് പുതിയ റിക്രൂട്ട്മെൻ്റ് നടക്കുന്നു. ഡെപ്യുട്ടേഷൻ അടിസ്ഥാനത്തിലായിരിക്കും നിയമനം നടക്കുക. ബെംഗളൂരുവിലെ ബഹിരാകാശ വകുപ്പിലേക്കാണ് ഒഴിവുകൾ.
തസ്തിക & ഒഴിവ്
ഐഎസ്ആർഒയിൽ- അക്കൗണ്ട്സ് ഓഫീസർ (ഫിനാൻസ്) റിക്രൂട്ട്മെന്റ്. നിയമനം ബെംഗളൂരുവിൽ. ഡെപ്യൂട്ടേഷൻ അടിസ്ഥാനത്തിൽ 5 വർഷത്തേക്കാണ് നിയമനം നടക്കുക.
പ്രായപരിധി
56 വയസ് വരെ പ്രായമുള്ള ഉദ്യോഗാർഥികൾക്ക് ജോലിക്കായി അപേക്ഷിക്കാം.
യോഗ്യത

ഉദ്യോഗാർഥികൾ ഏതെങ്കിലും അംഗീകൃത സർവകലാശാലക്ക് കീഴിൽ ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി കഴിഞ്ഞവരായിരിക്കണം.പുറമെ കേന്ദ്ര ഗവൺമെന്റിന്റെ ഏതെങ്കിലും ഒരു സംഘടിത അക്കൗണ്ട്സ് ഡിപ്പാർട്ട്മെന്റ് നടത്തുന്ന സബോർഡിനേറ്റ് അക്കൗണ്ട്സ് സർവീസ് പരീക്ഷയിൽ വിജയിച്ചിരിക്കണം.
Candidates must have experience in financial accounting, financial proposal scrutiny, and rendering financial advice in a responsible position
ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവർ 67,700 രൂപ മുതൽ 2 ലക്ഷം വരെ ശമ്പളം ലഭിക്കും.
വിദ്യാഭ്യാസ യോഗ്യത, ജോലി പരിചയം, ഇന്റർവ്യൂ, APAR റിപ്പോർട്ട് എന്നിവയുടെ അടിസ്ഥാനത്തിലാണ് സെലക്ഷൻ നടക്കുക.
അപേക്ഷ
താൽപര്യമുള്ളവർ ഐസ്ആർഒയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് അപേക്ഷ ഫോം ഡൗൺലോഡ് ചെയ്യുക. തുടർന്ന് നിങ്ങളുടെ വ്യക്തിഗത വിവരങ്ങളും, വിദ്യാഭ്യാസ യോഗ്യതയും, പ്രവൃത്തി പരിചയും, ഉൾപ്പെടുത്തി ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകൾ സഹിതം താഴെ കാണുന്ന വിലാസത്തിൽ അയക്കുക.Officet on Special Duty (Personel) Department of Space, Antariksh Bhavan, New BEL Road, Bangalore – 560094