ഐസിഎസ്ഇ-ഐഎസ്‌സി പത്ത്, പന്ത്രണ്ട് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

ഐസിഎസ്ഇ-ഐഎസ്‌സി പത്ത്, പന്ത്രണ്ട് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

  • ഫലത്തിൽ തൃപ്ത‌രല്ലാത്ത വിദ്യാർത്ഥികൾക്ക് ഉത്തരക്കടലാസുകൾ പുനഃപരിശോധിക്കാനുള്ള അവസരമുണ്ട്

ന്യൂഡൽഹി: രാജ്യത്ത് ഐസിഎസ്ഇ പത്താം ക്ലാസ്, ഐഎസ്‌സി പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. https://cisce.org/എന്ന വെബ്സൈറ്റിലോ ഡിജിലോക്കർ പ്ലാറ്റ്ഫോം വഴിയോ ഫലം ലഭ്യമാകും. കൗൺസിൽ ഫോർ ദ ഇന്ത്യൻ സ്കൂൾ സർട്ടിഫിക്കറ്റ് എക്‌സാമിനേഷൻസ്(CISCE) ആണ് ഫലം പ്രസിദ്ധീകരിച്ചത്. യുണീക് ഐ.ഡിയും ഇൻഡക്‌സ് നമ്പറും ഉപയോഗിച്ച് വിദ്യാർഥികൾക്ക് അവരുടെ ഡിജിറ്റൽ മാർക്ക്ഷീറ്റ് ഡൗൺലോഡ് ചെയ്യാൻ സാധിക്കും. ഫെബ്രുവരി 18 മുതൽ മാർച്ച് 27 വരെയായിരുന്നു പത്താം ക്ലാസ് പരീക്ഷ.ഫെബ്രുവരി 13 മുതൽ ഏപ്രിൽ 5 വരെയായിരുന്നു പന്ത്രണ്ടാം ക്ലാസ് പരീക്ഷ. ഇത്തവണ പന്ത്രണ്ടാം ക്ലാസ് പരീക്ഷ എഴുതിയത് 99,551 വിദ്യാർഥികളാണ് .

ഇതിൽ തുടർപഠനത്തിന് 98,578 പേർ അർഹരായി. 99.45 ശതമാനമാണ് പെൺകുട്ടികളുടെ വിജയശതമാനം. ആൺകുട്ടികൾ – 98.64 ശതമാനം. ഫലത്തിൽ തൃപ്ത‌രല്ലാത്ത വിദ്യാർത്ഥികൾക്ക് ഉത്തരക്കടലാസുകൾ പുനഃപരിശോധിക്കാനുള്ള അവസരമുണ്ട്. മേയ് നാല് ആണ് ഈ അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയതി. പുനഃപരിശോധനാ ഫലത്തിലും തൃപ്‌തരല്ലെങ്കിൽ പ്രസ്‌തുത വിഷയങ്ങളുടെ ഉത്തരക്കടലാസുകൾ പുനർമൂല്യനിർണയത്തിന് നൽകാനും അവസരമുണ്ടാകും. കൂടാതെ മാർക്ക് മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്നവർക്ക് രണ്ട് വിഷയങ്ങളിൽ ഇംപ്രൂവ്‌മെന്റ് പരീക്ഷ എഴുതാം.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )