
ഐ ആം കാതലൻ ട്രെയിലർ പുറത്ത്
- ചിത്രം നവംബർ ഏഴിന് തീയറ്ററുകളിൽ എത്തും
തണ്ണീർമത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ, പ്രേമലു എന്നീ ചിത്രങ്ങൾക്ക് ശേഷം ഗിരീഷ് എ.ഡി- നസ്ലിൻ ടീമൊന്നിച്ച ‘ഐ ആം കാതലൻ’ എന്ന പുതിയ സിനിമയുടെ ട്രെയിലർ പുറത്ത്. ചിത്രം നവംബർ ഏഴിന് തീയറ്ററുകളിൽ എത്തും.
ചിത്രത്തിൽ നായികയായി എത്തുന്നത് അനിഷ്‌മയാണ്. ദിലീഷ് പോത്തൻ, ലിജോമോൾ, ടി.ജി രവി, സജിൻ, വിനീത് വാസുദേവൻ, വിനീത് വിശ്വം എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. ചിത്രത്തിന്റെ ഫസ്‌റ്റ് ലുക്ക്, സെക്കന്റ് ലുക്ക് പോസ്റ്ററുകൾ നേരത്തെ തന്നെ ശ്രദ്ധ നേടിയിരുന്നു.

ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനും ഡോ. പോൾസ് എന്റർടെയിന്മെന്റ്സിൻ്റെ ബാനറിൽ ഡോ. പോൾ വർഗീസ്, കൃഷ്ണമൂർത്തി എന്നിവരുമാണ് ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഡ്രീം ബിഗ് ഫിലിംസ് ആണ് ചിത്രം കേരളത്തിലെ തിയറ്ററുകളിൽ വിതരണം ചെയ്യുന്നത്. പ്രശസ്‌ത നടനായ സജിൻ ചെറുകയിൽ ആണ് ചിത്രത്തിന്റെ തിരക്കഥ. ഛായാഗ്രഹണം- ശരൺ വേലായുധൻ