ഒന്നര മാസം കൊണ്ട് 530 കോടി ഉപയോഗിക്കുക പ്രായോഗികമല്ല- കെ.എൻ. ബാലഗോപാൽ

ഒന്നര മാസം കൊണ്ട് 530 കോടി ഉപയോഗിക്കുക പ്രായോഗികമല്ല- കെ.എൻ. ബാലഗോപാൽ

  • പ്രശ്ന‌ങ്ങൾ കേന്ദ്രത്തിന്റെ ശ്രദ്ധയിൽപെടുത്തുമെന്നും ധനമന്ത്രി

തിരുവനന്തപുരം :വയനാട് ഉരുൾപൊട്ടൽ മേഖലയുടെ പുനധിവാസം കുറഞ്ഞസമയത്തിനുള്ളിൽ പണം ചെലവഴിക്കണമെന്ന കേന്ദ്ര നിർദേശം പ്രായോഗികമായി ബുദ്ധിമുട്ടുള്ള കാര്യമാണെന്നും ഇക്കാര്യം കേന്ദ്രത്തെ അറിയിക്കുമെന്നും ധനമന്ത്രി പറഞ്ഞു. ഗ്രാന്റായാണ് സാധാരണ സഹായം നൽകുക. എന്നാൽ ഗ്രാന്റായിട്ടുള്ള തുക അല്ല കേരളത്തിന് കിട്ടിയത്. അടിയന്തരമായി പുരനധിവാസം നടത്തേണ്ടതിനാൽ വായ്‌പയും കേരളം ചോദിച്ചിരുന്നു. കാപെക്സ് സ്കീം അനുസരിച്ച് 529.50 കോടി രൂപയുടെ വായ്പ്‌പയാണു ലഭിച്ചത്. വായ്‌പ തിരിച്ചടയ്ക്കണം. വളരെ പെട്ടെന്നു തന്നെ ചെലവു ചെയ്തു‌ തീർത്താൽ മാത്രമേ വായ്‌പയുടെ ഗുണം കിട്ടൂ എന്നും മന്ത്രി പറഞ്ഞു .

ഒന്നരമാസം കൊണ്ട് 530 കോടി ഉപയോഗിക്കുക എന്നതു പ്രായോഗികമായ കാര്യമല്ല. എങ്ങനെ ചെയ്യാൻ പറ്റുമെന്നാണു നോക്കുന്നത്. പ്രശ്ന‌ങ്ങൾ കേന്ദ്രത്തിന്റെ ശ്രദ്ധയിൽപെടുത്തുമെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )