
ഒന്നര വയസ്സുകാരി കിണറ്റില്‍ വീണു മരിച്ചു
- എരുമപ്പെട്ടി പോലീസ് നടപടി സ്വീകരിച്ച് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മുളംകുന്നത്തുകാവ് മെഡിക്കല്‍കോളേജ് ആശുപത്രിയിലേക്ക് മാറ്റി
കടങ്ങോട് (തൃശ്ശൂര്‍) :ചിറമനേങ്ങാട് നെല്ലിക്കുന്നില്‍ ഒന്നര വയസ്സുകാരി കിണറ്റില്‍ വീണു മരിച്ചു. മുളയ്ക്കല്‍ സുരേഷ് ബാബുവിന്റെ മകള്‍ അമേയയാണ് മരിച്ചത്. ശനിയാഴ്ച രാത്രി 11-നാണ് സംഭവം. വീട്ടിനകത്തും മുറ്റത്തും കളിച്ചുകൊണ്ടിരുന്ന കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് തിരഞ്ഞുനോക്കിയപ്പോഴാണ് ആള്‍മറയുള്ള കിണറിന്റെ വല മാറിയത് ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് കിണറ്റിലെ വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കുട്ടിയെ കണ്ടത്. കുന്നംകുളം അഗ്നിരക്ഷാസേനയെത്തി കുട്ടിയെ പുറത്തെടുത്തു. എസ്കെഎസ്എസ്എഫ് സഹചാരി ആംബുലന്‍സ് പ്രവര്‍ത്തകര്‍ കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. എരുമപ്പെട്ടി പോലീസ് മേല്‍നടപടി സ്വീകരിച്ച് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മുളംകുന്നത്തുകാവ് മെഡിക്കല്‍കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കിണറിന് ആള്‍മറയുണ്ടെങ്കിലും മുകളിലെ പറമ്പിലേക്ക്് പോകുന്നതിന് ആള്‍മറയോട് ചേര്‍ന്ന് ചെറിയ പടവുകളുണ്ട്. ഈ വഴിയാകാം കുട്ടി പോയതെന്ന് കരുതുന്നു. അമ്മ: ജിഷ.