ഒമാനിൽ ഇനി മെഡിക്കൽ,വിസ സേവനങ്ങൾ പകൽ സമയങ്ങളിൽ

ഒമാനിൽ ഇനി മെഡിക്കൽ,വിസ സേവനങ്ങൾ പകൽ സമയങ്ങളിൽ

  • ഫെബ്രുവരി 10 മുതൽ പ്രാബല്യത്തിൽ

ഒമാൻ :ഒമാനിലെ സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളിൽ വിസ മെഡിക്കൽ സേവനങ്ങൾക്കായി സാമ്പിളുകൾ ശേഖരിക്കുന്നതിനുള്ള സമയത്തിൽ മാറ്റം. രാവിലെ 7.30 മുതൽ വൈകീട്ട് അഞ്ചുമണി വരെയാണ് ഇനി സാമ്പിൾ ശേഖരിക്കുക. ലബോറട്ടറി പരിശോധനക്കായി ആരോഗ്യ മന്ത്രാലയത്തിൽ (സി.ഡി.സി) സാമ്പിളുകൾ അയക്കുന്നതിനുള്ള സമയത്തിലും മാറ്റം.രാവിലെ 7.30നും പത്ത് മണിക്കും ഇടയിലായാണ് ഇതിനുള്ള സമയം നിശ്ചയിച്ചിരിക്കുന്നത്.

ഫെബ്രുവരി 10 മുതൽ പ്രാബല്യത്തിൽ വന്നു. ഉപഭോക്താക്കളുടെ താൽപര്യം കണക്കിലെടുത്താണ് പുതിയ തീരുമാനമെന്ന് സർക്കുലറിൽ പറയുന്നു. ഈ നടപടിക്രമങ്ങൾ പാലിക്കാത്തത് ലംഘനമായി കണക്കാക്കി സ്ഥാപനത്തിനെതിരെ നടപടികൾ സ്വീകരിക്കും. നേരത്തെ രാത്രി വൈകിയും വിസാ മെഡിക്കൽ സ്ഥാപനങ്ങളിലും ആരോഗ്യ സ്ഥാപനങ്ങളിലും വിസാ മെഡിക്കലിന് ആവശ്യമായ രക്ത സാമ്പിളുകൾ ശേഖരിക്കാറുണ്ടായിരുന്നു

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )