
ഒരു ആശയ്ക്ക് 9500 നൽകുന്നത് സംസ്ഥാനമെന്ന് ആരോഗ്യ മന്ത്രി
- ശമ്പള വർധന പരിഗണനയിൽ
തിരുവനന്തപുരം: സെക്രട്ടേറിയേറ്റ് പടിക്കൽ ആശാ വർക്കർമാരുടെ സമരം ശൈലി ആപ്പ് വഴിയുള്ള ഡേറ്റ കളക്ഷനെ ബാധിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്ജ്. വളരെ കുറച്ച് ആശാ പ്രവർത്തകർ മാത്രമാണ് സമരത്തിലുള്ളത്. സമരക്കാരുടെ പഞ്ചായത്തുകളിൽ അധികൃതരുമായി കൂടിയാലോചിച്ച് ബദൽ സംവിധാനം ഒരുക്കാൻ തീരുമാനിച്ചിട്ടുണ്ട്.

ആരോഗ്യ മേഖലയിലെ മാറ്റിവയ്ക്കാൻ ആകാത്ത പ്രവർത്തനങ്ങൾ പൂർത്തിയാക്കാനാണിത്. ആദ്യം ഏഴ് ശതമാനം ആശമാരായിരുന്നു സമരത്തിലുണ്ടായിരുന്നത്. ഇപ്പോഴത് 6 ശതമാനം ആയി കുറഞ്ഞിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
CATEGORIES News