
ഒരു കനൽത്തരിയായി ആലത്തൂർ; എൽഡിഎഫിന് ആശ്വാസമായി കെ.രാധാകൃഷ്ണൻ
- കെ.രാധാകൃഷ്ണനെയിറക്കി ആലത്തൂർ തിരിച്ച് പിടിച്ച ആശ്വാസത്തിലാണ് എൽഡിഎഫ്
ആലത്തൂർ: സംസ്ഥാനത്ത് യുഡിഎഫ് 18 സീറ്റിനു ജയിച്ചപ്പോൾ എൽഡിഎഫിന് ആശ്വാസമായി ആലത്തൂരിലെ ജയം. സ്ഥാനാർഥി കെ. രാധാകൃഷ്ണന്റെ വിജയം എൽഡിഎഫിന് അത്രയും വിലയേറിയത്. 2019-ൽ യു.ഡി.എഫിലെ രമ്യാഹരിദാസ് 1,59,968 വോട്ടിന് പാട്ടുംപാടി ജയിച്ച മണ്ഡലത്തിൽ 20,111 വോട്ടിനാണ് കെ. രാധാകൃഷ്ണന്റെ ജയം.

രാധാകൃഷ്ണൻ 4,03,447 വോട്ട് നേടിയപ്പോൾ രണ്ടാംസ്ഥാനത്തെത്തിയ സിറ്റിങ് എം.പി. കോൺഗ്രസിലെ രമ്യാ ഹരിദാസിന് 3,83,336 വോട്ടാണ് ലഭിച്ചത്.കൂടാതെ , ബി.ജെ.പി. സ്ഥാനാർഥി ടി.എൻ. സരസു 18.97 ശതമാനം വോട്ടാണ് നേടിയത്. മന്ത്രി കെ.രാധാകൃഷ്ണനെയിറക്കി ആലത്തൂർ തിരിച്ച് പിടിച്ച ആശ്വാസത്തിലാണ് എൽഡിഎഫ്.