
‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ ഉടൻ യാഥാർത്ഥ്യമാകും- പ്രധാനമന്ത്രി നരേന്ദ്രമോദി
- ഇതിന് പുറമെ രാജ്യത്ത് ഏകീകൃത സിവിൽ കോഡ് നടപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു
അഹമ്മദാബാദ്: ‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ ഉടൻ യാഥാർത്ഥ്യമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.
ഇത് ഇന്ത്യയിലെ എല്ലാ തെരഞ്ഞെടുപ്പുകളും ഒരു ദിവസത്തിലോ, നിശ്ചിത സമയപരിധിക്കുള്ളിലോ നടത്താൻ ലക്ഷ്യമിട്ടുള്ള നിർദേശമാണ്. ഗുജറാത്തിലെ സ്റ്റാച്യു ഓഫ് യൂണിറ്റിയിൽ സർദാർ വല്ലഭായ് പട്ടേലിന്റെ 149-ാം ജന്മവാർഷികത്തോടനുബന്ധിച്ച് പുഷ്പാർച്ചന നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു മോദി. ഈ നീക്കം ഇന്ത്യയുടെ ജനാധിപത്യത്തെ ശക്തമാക്കാനും, വികസിത രാജ്യമെന്ന ലക്ഷ്യത്തിലെത്തിക്കാനും സഹായിക്കുമെന്നാണ് അദ്ദേഹം പ്രതികരിച്ചത്. ഇതിന് പുറമെ രാജ്യത്ത് ഏകീകൃത സിവിൽ കോഡ് നടപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു.
CATEGORIES News