
‘ഒരു വടക്കൻ വീരഗാഥ’ ഫെബ്രുവരി 7-ന് തിയേറ്ററിലെത്തും
- 4കെ മികവിൽ ചിത്രം ഒരുങ്ങി
കൊച്ചി: മലയാള സിനിമയിൽ ഐതിഹാസിക ചലച്ചിത്രാനുഭവം ‘ഒരു വടക്കൻവീരഗാഥ’ ഫെബ്രുവരി ഏഴിന് വീണ്ടും തേിയറ്ററുകളിലെത്തും. എസ് ക്യൂബ് ഫിലിംസ് ആണ് നൂതന സാങ്കേതികവിദ്യകളുടെ സഹായത്തോടെ 4കെയിലാണ് ചിത്രം പ്രദർശനത്തിന് എത്തിക്കുന്നത്.

എം.ടി. വാസുദേവൻ നായർ ഹരിഹരൻ കൂട്ടുകെട്ടിൽ മമ്മൂട്ടി അനശ്വരമാക്കിയ ചിത്രം ഗൃഹലക്ഷ്മി പ്രൊഡക്ഷൻസാണ് നിർമിച്ചത്.
TAGS vadakkanveeragadha