
ഒരു വടക്കൻ സന്ദേശം എന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു
- സത്യചന്ദ്രൻ പൊയിൽക്കാവ് കഥയും തിരക്കഥയും സംഭാഷണവും എഴുതിയ ചിത്രം സംവിധാനം ചെയുന്നത് അജയൻ ചോയങ്ങാടാണ്
സാരഥി പ്രൊഡക്ഷൻസിന്റെ ബാനറിൽ സത്യചന്ദ്രൻ പൊയിൽക്കാവ് കഥയും തിരക്കഥയും സംഭാഷണവും എഴുതി അജയൻ ചോയങ്ങാട് സംവിധാനം ചെയ്യുന്ന ഒരു വടക്കൻ സന്ദേശം എന്ന ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു.

ചിത്രത്തിന്റെ ഷൂട്ടിംഗ് തലശ്ശേരിയിലും പരിസരപ്രദേശങ്ങളുമായി ആരംഭിച്ചു. പുതുമുഖങ്ങളും പരിചിത മുഖങ്ങളും അണിനിരക്കുന്ന ഈ ചെറിയ ചിത്രത്തിന്റെ ചിത്രീകരണം മാർച്ച് അവസാനത്തോടെ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്