
ഒറ്റക്കെട്ടായി പ്രവർത്തിച്ചതിൻ്റെ ഫലമായുള്ള വിജയമെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്
- വിജയത്തിൽ ഒരാൾക്കും ക്രെഡിറ്റ് കൊടുക്കാൻ കഴിയില്ലെന്നും അടൂർ പ്രകാശ് പറഞ്ഞു.
തിരുവനന്തപുരം: നിലമ്പൂരിലേത് ഒറ്റക്കെട്ടായി പ്രവർത്തിച്ചതിൻ്റെ ഫലമായുള്ള വിജയമെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. നിലമ്പൂരിലെ വോട്ടർമാരോട് കടപ്പെട്ടിരിക്കുന്നു. ഒറ്റക്കെട്ടായി വലിയ തയ്യാറെടുപ്പോടെയാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. വിജയത്തിൽ ഒരാൾക്കും ക്രെഡിറ്റ് കൊടുക്കാൻ കഴിയില്ലെന്നും അടൂർ പ്രകാശ് പറഞ്ഞു.
അൻവറിന്റെ യുഡിഎഫ് പ്രവേശനത്തെക്കുറിച്ചും അടൂർ പ്രകാശ് പ്രതികരിച്ചു. അടച്ച വാതിൽ തുറക്കുമോ എന്ന് ഇപ്പോൾ പറയാൻ കഴിയില്ല. യുഡിഎഫ് നേതൃത്വം കൂട്ടായി തീരുമാനമെടുക്കും. അൻവറിന്റെ ആരോപണങ്ങൾക്കു മറുപടിയില്ലെന്നും അദേഹം പ്രതികരിച്ചു
