ഒളിമ്പിക്സിൽ ഇന്ത്യയ്ക്കു വീണ്ടും മെഡൽ ;ഷൂട്ടിങ്ങിൽ മനു ഭാകർ – സരബ്ജോത് സിങ് സഖ്യത്തിന് വെങ്കലം

ഒളിമ്പിക്സിൽ ഇന്ത്യയ്ക്കു വീണ്ടും മെഡൽ ;ഷൂട്ടിങ്ങിൽ മനു ഭാകർ – സരബ്ജോത് സിങ് സഖ്യത്തിന് വെങ്കലം

  • ഇന്ത്യയുടെ ചരിത്രത്തിൽ തന്നെ ഒരു ഒളിമ്പിക്സിൽ രണ്ടു മെഡലുകൾ നേടുന്ന ആദ്യ താരമായിരിക്കുകയാണ് മനു ഭാകർ

പാരീസ്:ഇന്ത്യയ്ക്ക് പാരീസ് ഒളിമ്പിക്‌സിൽ രണ്ടാം മെഡൽ.10 മീറ്റർ എയർ പിസ്റ്റൾ മിക്സഡ് ടീം ഇനത്തിൽ മനു ഭാകർ – സരബ്ജോത് സിങ് സഖ്യം വെങ്കലം സ്വന്തമാക്കി. ഈ ഒളിമ്പിക്സിലെ ഇന്ത്യയുടെ രണ്ടാം മെഡൽ നേട്ടമാണിത് .മെഡൽ പോരാട്ടത്തിൽ ദക്ഷിണ കൊറിയയുടെ വോൻഹോ ലീ – യേ ജിൻ ഓ സഖ്യത്തെ 16-10 എന്ന സ്കോറിനാണ് ഇന്ത്യൻ സഖ്യം പരാജയപ്പെടുത്തിയിട്ടുള്ളത് .

ഇന്ത്യയുടെ ചരിത്രത്തിൽ തന്നെ ഒരു ഒളിമ്പിക്സിൽ രണ്ടു മെഡലുകൾ നേടുന്ന ആദ്യ താരമായിരിക്കുകയാണ് മനു ഭാകർ.കൂടാതെ ഒളിമ്പിക്സ് ഷൂട്ടിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതയുമാണ്. നേരത്തേ വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റൾ ഇനത്തിലും മനു ഭാകർ ഇന്ത്യക്കായി വെങ്കല മെഡൽ നേടിയിരുന്നു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )