
ഒളിമ്പിക്‌സ് ;നിരാശ – ഭാരപരിശോധനയില്‍വിനേഷ് ഫോഗട്ടിന് പരാജയം
- വനിത ഗുസ്തിയില്‍ ഇന്ത്യയുടെ മെഡല്‍ നഷ്ടമായി
ഫൈനലിന് മത്സരിക്കുന്നതിന് മുൻപുള്ള ഭാരപരിശോധനയില്‍ വിനേഷ് ഫോഗട് പരാജയപ്പെട്ടു. വനിതകളുടെ ഫ്രീസ്റ്റൈല്‍ 50 കിലോഗ്രാം വിഭാഗത്തിലാണ് വിനേഷ് മത്സരിക്കാനിരുന്നത്.
അനുവദനീയമായ ഭാരത്തേക്കാള്‍ 100 ഗ്രാം കൂടുതലാണ് വിനേഷിന്.
മത്സരിക്കുന്നതിന് അനുവദനീയമായ ഭാരം ഇന്നലെ നിലനിർത്താൻ വിനേഷിനായിരുന്നു. എന്നാല്‍ നിയമപ്രകാരം മത്സരം നടക്കുന്ന ദിവസങ്ങളിലും ഈ ഭാരം നിലനിർത്തേണ്ടതുണ്ടായിരുന്നു.ഇതോടെ ഇന്ത്യയ്ക്ക് ഗുസ്തിയിൽ മെഡൽ നഷ്‍ടമാവും എന്ന് ഉറപ്പായി.
CATEGORIES News