ഒളിവ് ജീവിതം അവസാനിപ്പിച്ച്‌ നടൻ സിദ്ദിഖ്

ഒളിവ് ജീവിതം അവസാനിപ്പിച്ച്‌ നടൻ സിദ്ദിഖ്

  • സിദ്ദിഖ് കൊച്ചിയിലെ വക്കീൽ ഓഫീസിലെത്തി

കൊച്ചി: ബലാത്സംഗക്കേസിൽ ഒളിവിലായിരുന്ന നടൻ സിദ്ദിഖ് കൊച്ചിയിലെ വക്കീൽ ഓഫീസിലെത്തി. സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിക്കുകയും അറസ്റ്റ് തടയുകയും ചെയ്ത‌തോടെയാണ് അഭിഭാഷകനായ ബി. രാമൻപിള്ളയുടെ എറണാകുളം നോർത്തിലെ ഓഫീസിൽ ചൊവ്വാഴ്‌ച വൈകുന്നേരം സിദ്ദിഖ് എത്തിയത്. മകൻ ഷഹീൻ ഒപ്പമുണ്ടായിരുന്നു. അഭിഭാഷകന്റെറെ ഓഫീസിലെത്തിയ സിദ്ദിഖ് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കാൻ തയ്യാറായില്ല.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )