
ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു
- തീപിടുത്തത്തിൽ കാർ പൂർണമായും കത്തി നശിച്ചു
കണ്ണൂർ: ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. അപകട സമയത്ത് ചെട്ടിപ്പീടിക സ്വദേശികളായ രണ്ട് പേരാണ് കാറിലുണ്ടായിരുന്നത്. കണ്ണൂർ സെൻട്രൽ ജയിൽ മുന്നിലാണ് സംഭവം നടന്നത്.

തീപിടുത്തത്തിൽ കാർ പൂർണമായും കത്തി നശിച്ചു. ഫയർഫോഴ്സെത്തി തീയണച്ചു. ബോണറ്റിൽ നിന്ന് പുക ഉയരുന്നത് കണ്ടയുടനെ കാറിലുണ്ടായിരുന്നവർ വാഹനം നിർത്തി പുറത്തിറങ്ങുകയായിരുന്നു
CATEGORIES News