ഓടിക്കൊണ്ടിരുന്ന കാർ കിണറ്റിൽ വീണു

ഓടിക്കൊണ്ടിരുന്ന കാർ കിണറ്റിൽ വീണു

  • യുവ ദമ്പതികൾ അദ്ഭുതരകരമായി രക്ഷപ്പെട്ടു

എറണാകുളം: കോലഞ്ചേരിയിൽ ഓടിക്കൊണ്ടിരുന്ന കാർ കിണറ്റിൽ വീണുണ്ടായ അപകടത്തിൽ നിന്നും യുവ ദമ്പതികൾക്ക് അദ്ഭുതകരമായി രക്ഷപെട്ടു. കാറിലുണ്ടായിരുന്നത് കാർത്തികും ഭാര്യ വിസ്‌മയയുമാണ് .അപകടമുണ്ടായത് എറണാകുളം പാങ്കോട് വച്ച് ഇന്നലെ രാത്രി ഒൻപതരയോടെയാണ്. കൊട്ടാരക്കരയിൽ നിന്ന് ആലുവയിലേക്ക് വന്ന കാറാണ് അപകടത്തിൽപ്പെട്ടത്.

നിയന്ത്രണം വിട്ട് കാർ കിണറ്റിലേക്ക് മറിയുകയായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് അഗ്നിരക്ഷാസേന സ്‌ഥലത്തെത്തി. തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ യാത്രക്കാരെയും കാറും പുറത്തെടുക്കുകയായിരുന്നു. കാറിന് സാരമായ കേടുപാടുകളുണ്ട്.

CATEGORIES
TAGS
Share This

COMMENTS Wordpress (0) Disqus ( )