ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിൽ നിന്നും തെറിച്ചു വീണ് സ്ത്രീ മരിച്ചു

ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിൽ നിന്നും തെറിച്ചു വീണ് സ്ത്രീ മരിച്ചു

  • കട്ടപ്പന കുട്ടിക്കാനം ചിന്നാർ നാലാംമൈലിന് സമീപമായിരുന്നു അപകടം

ഇടുക്കി:ഏലപ്പാറയിൽ ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിൽ നിന്നും തെറിച്ചു വീണ് സ്ത്രീ മരിച്ചു.ഏലപ്പാറ ചീന്തലാർ സ്വദേശി സ്വർണമ്മയാണ് മരിച്ചത്. കട്ടപ്പന കുട്ടിക്കാനം ചിന്നാർ നാലാംമൈലിന് സമീപമായിരുന്നു അപകടം.

ബസ് വളവു തിരിയുമ്പോൾ ഡോർ തുറന്നു പോകുകയും ബസിലുണ്ടായിരുന്ന സ്വർണമ്മ റോഡിലേക്ക് തെറിച്ചു വീഴുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ സ്വർണമ്മയെ നാട്ടുകാരും യാത്രക്കാരും ഉടൻ തന്നെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാൽ ആശുപത്രിയിൽ എത്തും മുൻപേ മരണപ്പെട്ടു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )