ഓടിക്കൊണ്ടിരുന്ന ബസിൽ നിന്നും തെറിച്ചു വീണ് യാത്രക്കാരിക്ക് പരിക്ക്

ഓടിക്കൊണ്ടിരുന്ന ബസിൽ നിന്നും തെറിച്ചു വീണ് യാത്രക്കാരിക്ക് പരിക്ക്

  • ഇന്നലെ വൈകീട്ട് കല്ലറ മരുതമൺ ജങ്ഷന് സമീപമാണ് അപകടം ഉണ്ടായത്

തിരുവനന്തപുരം:ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിൽ നിന്നും തെറിച്ചു വീണ് യാത്രക്കാരിക്ക് പരിക്കേറ്റു. പാലോട് സ്വദേശി ഷൈജല (52) യ്ക്കാണ് പരിക്കേറ്റത്. ഇന്നലെ വൈകീട്ട് കല്ലറ മരുതമൺ ജങ്ഷന് സമീപമാണ് അപകടം ഉണ്ടായത്.

പരിക്കേറ്റ ഷൈജലയുടെ താടിയെല്ലിന് പൊട്ടലുണ്ട്. ബസിന്റെ ഓട്ടോമാറ്റിക് ഡോർ തുറന്നു കിടക്കുകയായിരുന്നു. ഒഴിഞ്ഞ സീറ്റ് കണ്ട് അതിൽ ഇരിക്കാൻ പോകുമ്പോഴായിരുന്നു തെറിച്ച് റോഡിലേക്ക് വീണത്. ഉടൻ തന്നെ യാത്രക്കാരും നാട്ടുകാരും ചേർന്ന് ഷൈലജയെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു

CATEGORIES
TAGS
Share This

COMMENTS Wordpress (0) Disqus ( )