ഓട്ടോമാറ്റിക്കായി സംസ്ഥാനത്തെ റെയിൽവേ ഗേറ്റുകൾ

ഓട്ടോമാറ്റിക്കായി സംസ്ഥാനത്തെ റെയിൽവേ ഗേറ്റുകൾ

  • ഏതെങ്കിലും സാഹചര്യത്തിൽ പ്രവർത്തനത്തിന് തകരാറുണ്ടായാൽ ഗേറ്റ് പഴയപടി പ്രവർത്തിപ്പിക്കുവാനും സാധിക്കും.

കൊച്ചി : ഓട്ടോമാറ്റിക് സംവിധാനത്തിലേക്ക് സംസ്ഥാനത്തെ റെയിൽവേ ഗേറ്റുകൾ മാറുന്നു. ഓട്ടോമാറ്റിക്കായി പ്രവർത്തിക്കുന്ന ഗേറ്റുകൾ റെയിൽ ഗതാഗതത്തിലെ സുരക്ഷിതത്വം കൂട്ടുവാനും ഗേറ്റ് കീപ്പറുടെ ശാരീരികാധ്വാനം കുറയ്ക്കുവാനും സഹായിക്കും.

തുറവൂർ-എറണാകുളം റീച്ചിൽ നാലുകുളങ്ങര, ടി.ഡി. റെയിൽവേ ഗേറ്റുകളിൽ ഈ സംവിധാനം നടപ്പാക്കിയിട്ടുണ്ട്. ദക്ഷിണ റെയിൽവേയിൽ മധുരയിലാണ് ഇത് ആദ്യം നടപ്പാക്കിയത്. രണ്ടാമത്തെ സ്ഥലമാണ് ആലപ്പുഴയിലെ തുറവൂർ. തുറവൂർ റെയിൽവേ സ്റ്റേഷനിലെ സിഗ്നലിങ് സംവിധാനവും ഓട്ടോമാറ്റിക്കായി.തുറവൂരിലെ രണ്ടു ഗേറ്റുകൾ ഓട്ടോമാറ്റിക് ആവുന്നതിനും സിഗ്നലിങ് സംവിധാനം നവീകരിക്കുന്നതിനും 10 കോടിയോളം രൂപ ചെലവായി.

സ്റ്റേഷനുകളിലെ സിഗ്നലിങ് ഓട്ടോമാറ്റിക് ആവുന്നതോടെ പരമ്പരാഗത രീതിയിൽ സ്റ്റേഷൻമാസ്റ്റർ പ്രവർത്തിപ്പിക്കുന്ന സിഗ്നലിങ് സംവിധാനത്തിലും മാറ്റം വരും. എങ്കിലും ഏതെങ്കിലും സാഹചര്യത്തിൽ പ്രവർത്തനത്തിന് തകരാറുണ്ടായാൽ ഗേറ്റ് പഴയപടി പ്രവർത്തിപ്പിക്കുവാനും സാധിക്കും. ഇപ്പോൾ എറണാകുളം ഉൾപ്പെടെയുള്ള ചില സ്റ്റേഷനുകളിൽ ഈ സിഗ്നലിങ് സംവിധാനമുണ്ട്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )