
ഓണം ;നീല, വെള്ള റേഷൻ കാർഡുകൾക്ക് 10 കിലോ അരി
- സെപ്തംബർ മാസത്തെ വിതരണം ഇന്ന് മുതൽ
തിരുവനന്തപുരം: ഓണത്തോട് അനുബന്ധിച്ച് വെള്ള, നീല റേഷൻ കാർഡുടമകൾക്ക് ഈ മാസം 10 കിലോ അരി വീതം കിലോയ്ക്ക് 10.90 രൂപ നിരക്കിൽ ലഭ്യമാക്കും. നീല കാർഡുടമകൾക്ക് അനുവദിക്കുന്നത്. അധികവിഹിതമായാണ് ക്ഷേമസ്ഥാപനങ്ങളിലെ അംഗങ്ങൾക്കുള്ള ബ്രൗൺ കാർഡുകൾക്ക് കിലോയ്ക്ക് 10.90 രൂപ നിരക്കിൽ 2 കിലോ അരി നൽകും. മുൻഗണനാ വിഭാഗത്തിലെ മഞ്ഞ, പിങ്ക് കാർഡുടമകൾക്കുള്ള സൗജന്യ അരിയുടെ അളവിൽ മാറ്റമില്ല.

സെപ്തംബർ മാസത്തെ വിതരണം ഇന്ന് ആരംഭിച്ചു.എന്നാൽ ഓണത്തിന് വിപണി ഇടപെടൽ ശക്തമാക്കുന്നതിന് ധനവകുപ്പ് 225 കോടി അനുവദിച്ചതായി കഴിഞ്ഞ മാസം 16ന് അറിയിച്ചെങ്കിലും ഇതുവരെ സപ്ലൈകോയുടെ അക്കൗണ്ടിൽ ലഭ്യമായിട്ടില്ല.
CATEGORIES News