ഓണം പ്രമാണിച്ച് മൂന്ന് സ്പെഷ്യൽ ട്രെയിൻ സർവീസുകൾ പ്രഖ്യാപിച്ചു

ഓണം പ്രമാണിച്ച് മൂന്ന് സ്പെഷ്യൽ ട്രെയിൻ സർവീസുകൾ പ്രഖ്യാപിച്ചു

  • ട്രെയിൻ നമ്പർ 06137 തിരുവനന്തപുരം നോർത്ത് – ഉധ്‌ന ജംഗ്ഷൻ വൺവേ എക്സസ് സ്പെഷ്യൽ സർവീസ് നടത്തും

പാലക്കാട്: ഓണം പ്രമാണിച്ച് മൂന്ന് സ്പെഷ്യൽ ട്രെയിൻ സർവീസുകൾ പ്രഖ്യാപിച്ചു. ട്രെയിൻ നമ്പർ 06137 തിരുവനന്തപുരം നോർത്ത് – ഉധ്‌ന ജംഗ്ഷൻ വൺവേ എക്സസ് സ്പെഷ്യൽ സർവീസ് നടത്തും. 2025 സെപ്റ്റംബർ 01 (തിങ്കളാഴ്ച) രാവിലെ 09.30 ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട് പിറ്റേന്ന് (ചൊവ്വാഴ്‌ച) രാത്രി 11.45 ന് ഉധ്‌ന ജംഗ്ഷനിൽ എത്തിച്ചേരുന്നതാണ്.

(01 സർവീസ്) മംഗളൂരു സെൻട്രൽ തിരുവനന്തപുരം നോർത്ത് ട്രെയിൻ നമ്പർ 06010 എക്സസ് സ്പെഷ്യൽ 2025 സെപ്റ്റംബർ 02 (ചൊവ്വാഴ്‌ച) വൈകുന്നേരം 7.30 ന് മംഗളൂരു സെൻട്രലിൽ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 8.00 ന് തിരുവനന്തപുരം നോർത്തിൽ എത്തിച്ചേരും. (01 സർവീസ്)വില്ലുപുരം ജംഗ്ഷൻ – ഉദ്ന ജംഗ്ഷൻ ട്രെയിൻ നമ്പർ 06159 എക്സ്പ്രസ് 2025 സെപ്റ്റംബർ 01 (തിങ്കളാഴ്ച) രാവിലെ 10.30 ന് വില്ലുപുരം ജംഗ്ഷനിൽ നിന്ന് പുറപ്പെട്ട് അടുത്ത ബുധനാഴ്‌ച രാവിലെ 05.30 ന് ഉദ്ന ജംഗ്ഷനിൽ എത്തിച്ചേരും. (01 സർവീസ്).

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )