
ഓണക്കാലത്ത് റെക്കോർഡ് വിൽപ്പനയുമായി മിൽമ
- 38.03 ലക്ഷം ലിറ്റർ പാലും 3.97 ലക്ഷം കിലോ തൈരുമാണ് മിൽമ ഔട്ട്ലറ്റ്ലെറ്റുകൾ വഴി വിറ്റത്
തിരുവനന്തപുരം: ഓണക്കാലത്ത് പാൽ, തൈര്, പാലുൽപ്പന്നങ്ങളുടെയും വിൽപ്പനയിൽ സർവകാല റെക്കോർഡുമായി മിൽമ. ഉത്രാടം ദിനത്തിൽ മാത്രം 38.03 ലക്ഷം ലിറ്റർ പാലും 3.97 ലക്ഷം കിലോ തൈരുമാണ് മിൽമ ഔട്ട്ലറ്റ്ലെറ്റുകൾ വഴി വിറ്റത്.

തിരുവോണത്തിന് മുമ്പുള്ള ആറ് ദിവസങ്ങളിലായി സർക്കാർ ഉടമസ്ഥതയിലുള്ള സഹകരണസംഘം വഴി 1,19,58,751 ലിറ്റർ പാലും 14,58,278 ലക്ഷം കിലോ തൈരുമാണ് വിറ്റഴിച്ചത്. മുൻവർഷം 1,16,77,314 ലിറ്റർ പാലും 13,76,860 കിലോ തൈരുമായിരുന്നു വിൽപ്പന. കഴിഞ്ഞ വർഷം ഉത്രാടം ദിനത്തിൽ പാലിന്റെ മൊത്തം വിൽപ്പന 37 ലക്ഷം ലിറ്ററും തൈരിന്റെ വിൽപ്പന 3.91 ലക്ഷം കിലോയുമായിരുന്നു. ശരാശരി അഞ്ച് ശതമാനം വളർച്ചയാണ് ഇക്കുറി ഉണ്ടായത്
CATEGORIES News
