ഓണത്തിന് എല്ലാ കാർഡിനും സ്പെഷ്യൽ പഞ്ചസാര

ഓണത്തിന് എല്ലാ കാർഡിനും സ്പെഷ്യൽ പഞ്ചസാര

  • എഎവൈ വിഭാഗങ്ങൾക്ക് സൗജന്യ കിറ്റ്

തിരുവനന്തപുരം : ഓണത്തിന് എഎവൈ കാർഡിൽ ഉൾപ്പെടുന്നവർക്ക് സൗജന്യ കിറ്റും മുഴുവൻ റേഷൻ കാർഡ് ഉടമകൾക്കും സ്പെഷ്യൽ പഞ്ചസാരയും വിതരണം നടത്താൻ സർക്കാർ തീരുമാനിച്ചു.

ഓണാഘോഷത്തിൻ്റെ ഭാഗമായി എഎവൈ വിഭാഗങ്ങൾക്കുള്ള സൗജന്യ കിറ്റ് വിതരണം, സ്പെഷ്യൽ പഞ്ചസാര വിതരണം, സ്കൂകൂൾ കുട്ടികൾക്കുള്ള ഉച്ചഭക്ഷണ പദ്ധതി, ആദിവാസി വിഭാഗങ്ങൾക്കുള്ള പ്രത്യേക കിറ്റുകൾ എന്നിവ സപ്ലൈകോ വഴി ഓണത്തിന് മുമ്പ് വിതരണം ചെയ്യാനാണ് നിർദേശം നൽകിയത്.

അതേ സമയം പൂഴ്ത്തിവെപ്പ്, കരിഞ്ചന്ത തുടങ്ങിയവ നിയന്ത്രിക്കുന്നതിന് ആവശ്യമായ പരിശോധനകൾ ഊർജിതമാക്കാനും മുഖ്യമന്ത്രി ചീഫ് സെക്രട്ടറിക്ക് നിർദേശം നൽകി. സംസ്ഥാനതല ഓണാഘോഷ പരിപാടികൾക്ക് സെപ്തംബർ 13ന് തിരുവനന്തപുരത്ത് ആരംഭിക്കും.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )