
ഓണപ്പരീക്ഷ സെപ്റ്റംബർ മൂന്നുമുതൽ 12 വരെ
- സമയപ്പട്ടിക പ്രഖ്യാപിച്ചു
തിരുവനന്തപുരം: ഓണപ്പരീക്ഷയ്ക്കുള്ള സമയപ്പട്ടിക പ്രഖ്യാപിച്ചു. ഒന്നുമുതൽ പത്തുവരെയുള്ള ക്ലാസുകളിലേക്കുള്ള ഓണപ്പരീക്ഷ സെപ്റ്റംബർ മൂന്നിന് ആരംഭിച്ച് 12ന് അവസാനിക്കും.
രാവിലെ പത്തുമുതൽ 12.15 വരെയും ഉച്ചകഴിഞ്ഞ് 1.30 മുതൽ 3.45 വരെയുമാണ് പരീക്ഷ. വെള്ളിയാഴ്ചകളിൽ ഉച്ചകഴിഞ്ഞുള്ള പരീക്ഷകൾ രണ്ടുമുതൽ വൈകീട്ട് 4.15 വരെയായിരിക്കും. പരീക്ഷ ആകെ രണ്ടു മണിക്കൂറാണ്. 15 മിനിറ്റ് കൂൾ ഓഫ് ടൈം ആയും ക്രമീകരിച്ചിട്ടുണ്ട്.
CATEGORIES News