ഓസ്കർ അവാർഡ്;മികച്ച ചിത്രം അനോറ

ഓസ്കർ അവാർഡ്;മികച്ച ചിത്രം അനോറ

  • മികച്ച നടി മൈക്കി മാഡിസൺ, മികച്ച നടൻ എഡ്രീൻ ബ്രോഡി

തൊണ്ണൂറ്റിയേഴാമത് ഓസ്‌കർ അവാർഡ് പ്രഖ്യാപനത്തിൽ തിളങ്ങി അനോറ.മികച്ച ചിത്രമായി അനോറയെ തിരഞ്ഞെടുത്തു. അനോറക്ക് ലഭിച്ചത് അഞ്ച് പുരസ്കാരങ്ങളാണ്. അനോറയിലെ അഭിനയത്തിലൂടെ മൈക്കി മാഡിസൺ മികച്ച നടിക്കുള്ള ഓസ്കർ കരസ്ഥമാക്കി. മികച്ച നടനുള്ള ഓസ്കർ പുരസ്കാരം ദ് ബ്രൂട്ടലിസ്റ്റിലൂടെ എഡ്രീൻ ബ്രോഡി നേടി. .മികച്ച സംവിധാനം, മികച്ച തിരക്കഥ, മികച്ച ചിത്രസംയോജനം എന്നീ പുരസ്കാരങ്ങളും ‘അനോറ’ യിലൂടെ ഷോൺ ബേക്കറിന് ലഭിച്ചു.

അതേസമയം മികച്ച ലൈവ് ആക്ഷൻ ഷോർട് ഫിലിം വിഭാഗത്തിൽ അയാം നോട്ട് എ റോബോട്ട് ഓസ്കർ നേടി. ഇന്ത്യൻ പ്രതീക്ഷയായി ഉണ്ടായിരുന്ന അനുജയ്ക്ക് പുരസ്കാരമില്ല.13 നോമിനേഷനുകളിൽ ഉണ്ടായിരുന്ന ഫ്രഞ്ച് ചിത്രം എമീലിയ പെരസിന് രണ്ട് പുരസ്കാരങ്ങളാണ് ലഭിച്ചത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )