
ഓസ്കർ പുരസ്കാരം ; ദീർഘപട്ടികയിലിടം നേടി ‘ആടുജീവിതം’
- എ ആർ റഹ്മാൻ ഒരുക്കിയ രണ്ടുഗാനവും പശ്ചാത്തല സംഗീതവുമാണ് പ്രാഥമിക പട്ടികയിൽ ഇടംപിടിച്ചത്
ന്യൂയോർക് :ഓസ്കർ പുരസ്കാരത്തിനുള്ള ദീർഘപട്ടികയിൽ ഇടംപിടിച്ച് ബ്ലെസി- പൃഥ്വിരാജ് ചിത്രം ‘ആടുജീവിതം ‘. ചിത്രത്തിനായി ഓസ്കർ ജേതാവ് എ ആർ റഹ്മാൻ ഒരുക്കിയ രണ്ടുഗാനവും പശ്ചാത്തല സംഗീതവുമാണ് പ്രാഥമിക പട്ടികയിൽ ഇടംപിടിച്ചത്. ഈമാസം 17ന് അന്തിമപട്ടിക പ്രഖ്യാപിക്കും. ഇതിൽനിന്നാവും പുരസ്കാരവേദിയിൽ വിജയികളെ പ്രഖ്യാപിക്കുക.

വിദേശഭാഷ ചിത്രങ്ങളിലെ പശ്ചാത്തലസംഗീതത്തിനുള്ള ഹോളിവുഡ് മ്യൂസിക് ഇൻ മീഡിയ പുരസ്കാരം ‘ആടുജീവിതം’ നേടിയിരുന്നു. ഗ്രാമി പുരസ്കാരത്തിനുള്ള മത്സരത്തിൽ സാങ്കേതിക കാരണങ്ങളാൽ ചിത്രത്തിലെ ഗാനങ്ങൾ
ഒഴിവാക്കപ്പെട്ടിരുന്നു.
