ഓർഡിനറി ബസുകളുടെ കാലാവധി അവസാനിക്കുന്നു; ബസ്സില്ലാതെ കെഎസ്ആർടിസി

ഓർഡിനറി ബസുകളുടെ കാലാവധി അവസാനിക്കുന്നു; ബസ്സില്ലാതെ കെഎസ്ആർടിസി

  • നഗരഗതാഗതത്തിന് 305 മിനിബസുകൾ വാങ്ങാൻ കരാർനടപടികളിലേക്ക് കടന്നെങ്കിലും സാമ്പത്തിക പ്രതിസന്ധിയുള്ളതിനാൽ സർക്കാർ എന്ത് നടപടിഎടുക്കുമെന്ന് വ്യക്തമല്ല

തിരുവനന്തപുരം: 1200 ഓർഡിനറി ബസുകളുടെ കാലാവധി അടുത്തമാസം അവസാനിക്കുന്നതോടെ കെഎസ്ആർടിസി കൂടുതൽ പ്രതിസന്ധിയിലായി. 15 വർഷം കഴിഞ്ഞപ്പോഴാണ് ഓർഡിനറി സർവീസിന് ഉപയോഗിക്കുന്ന ഈ ബസുകളുടെ കാലാവധി ഒരു വർഷം കൂടി സർക്കാർ നീട്ടിനൽകിയത്. ഇതിനോടൊപ്പം അടുത്തമാസം ആയിരത്തിലധികം ബസുകൾ കൂടി 15 വർഷം പിന്നിടും. നഗരഗതാഗതത്തിന് 305 മിനിബസുകൾ വാങ്ങാൻ കരാർനടപടികളിലേക്ക് കടന്നെങ്കിലും സാമ്പത്തിക പ്രതിസന്ധിയുള്ളതിനാൽ സർക്കാർ എന്ത് നടപടിഎടുക്കുമെന്ന് വ്യക്തമല്ല.
ബസുകൾ നിരത്തൊഴിയുന്നതോടെ സർവീസുകളെ ബാധിക്കുമെന്നും ഫണ്ട് കുറയ്ക്കരുതെന്നും വ്യക്തമാക്കി ധനവകുപ്പിന് കെഎസ്ആർടിസി കത്ത് നൽകിയിട്ടുണ്ട്. പ്ലാൻഫണ്ടിൽ 93 കോടിരൂപ സർക്കാർ അനുവദിക്കുമെന്നാണ് പ്രതീക്ഷ. നേരത്തേ ബസ് നൽകിയ കമ്പനിക്കും കോച്ച് നിർമിച്ച സ്ഥാപനത്തിനും കുടിശ്ശിക തീർക്കാനുണ്ട്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )