
ഓർമയുണ്ടോ? ഗായിക ലതികയെ
- ദും ധും ദും ദുംദുബി നാദം നാദം , കാതോട് കാതോരം, താരും തളിരും, നീയെൻ സർഗ്ഗസൗന്ദര്യമേ,ഹൃദയരാഗ തന്ത്രിമീട്ടി, പാടാം ഞാനീ ഗാനം. ഈ പാട്ടുകളെല്ലാം പാടിയത് ഗായിക ലതികയാണ്
പദ്മരാഗങ്ങളുടെ പ്രഭവിതറിയ ഭാവസുന്ദരങ്ങൾ ആയ ചലചിത്ര ഗാനങ്ങൾകൊണ്ട് മലയാള സിനിമയെ പുളകം കൊള്ളിച്ച പാട്ടുകാരി ലതിക. സിനിമാ പാട്ടിന്റെ പാലരുവികരയിലും സാന്ധ്യനക്ഷത്ര ശോഭയിലും നമ്മെ പ്രണിയിപ്പിക്കാൻ പഠിപ്പിച്ച പാട്ടുകളും ഗായിക പാടി.നിലാവിന്റെപ്പൂങ്കാവിൽ… കുമാരേട്ടാ എന്റെ കുമാരേട്ടാ (ശ്രീകൃഷ്ണ പരുന്ത് ), ദും ധും ദും ദുംദുബി നാദം നാദം (വൈശാലി ), കാതോട് കാതോരം, താരും തളിരും, നീയെൻ സർഗ്ഗസൗന്ദര്യമേ (കാതോട് കാതോരം ),ഹൃദയരാഗ തന്ത്രിമീട്ടി (അമരം ), പാടാം ഞാനീ ഗാനം ഇതാ (രാജാവിന്റെ മകൻ )ഇതേ ചിത്രത്തിൽ ഉണ്ണിമേനോനുമൊത്തു പാടിയ ദേവാംഗനെ ദേവസുന്ദരി, ഇത്തിരി പൂവേ ചുവന്ന പൂവേ ഈ ചിത്രത്തിൽ യേശുദാസുമൊത്തു പാടിയ ഹിറ്റ് പൊൻ പുലരൊളി പൂവിതറിയ… അങ്ങിനെ എത്രയെത്ര പാട്ടുകൾ. ഇതിൽ പലതും മറ്റു ഗായികമാർ പാടിയത് എന്ന് തെറ്റി ധരിക്കപെട്ട സംഭവവും ധാരാളം!

കൊല്ലം ജില്ലയിലെ സദാശിവൻ ഭാഗവതർ, നളിനി ഇവരുടെ അഞ്ചു മക്കളിൽ നാലാമത്തെ മകൾ.അഞ്ചിൽ പഠിക്കുമ്പോൾ ഗാനമേളകളിൽ പാടി തുടങ്ങി. ആദ്യമായി കണ്ണൂർ രാജന്റെ ഈണത്തിൽ അഭിനന്ദനത്തിൽ പാടി. ഒരു ഒന്നാന്തരം ഹമ്മിങ്. “പുഷ്പ തൽപത്തിൽ നീ വീണുറങ്ങി “യേശുദാസുമായി ചേർന്ന് ലതിക പാടിയ ഈ ഗാനത്തിൽ ലതിക കൊടുത്ത ഹമ്മിങ് ശ്രദ്ധിക്കപ്പെട്ടു. ഈ ഗാനം ആരുടെയൊക്കെയോ മനസ്സുക ളിൽ സ്വപ്‌നങ്ങൾ ഉണർത്തി അത്രയ്ക്കും ഹൃദ്യമാണ് ആ ഗാനം. താളവട്ടം, ചിത്രം, വന്ദനം തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിൽ പശ്ചാത്തല സംഗീതത്തിത്തിനുമൊപ്പം വരുന്ന ഹംമിങ് ശബ്ദം ലതികയുടെതാണ്.
ആത്മസുഗന്ധം ഒളിപ്പിച്ചു വെച്ച പൂവിനെ പോലെ മലയാള സിനിമ ഗാന വസന്തത്തി ലെ പുഷ്പതൽപ്പത്തിൽ വീണുറങ്ങിയ ഗായിക ലതിക ടീച്ചർ. ഗാനസ്‌മൃതി ഗായികയെ ഓർക്കുന്നു. ഇടയ്ക്ക് ഈ പാട്ട് കേൾക്കുമ്പോൾ ആ പുഷ്പതൽപ്പത്തിൽ അറിയാതെ വീണുറങ്ങിപ്പാേകും ഈ പാട്ട് പ്രേമി. മറ്റൊരു ഹിറ്റ് ഗാനം ചിലമ്പ് എന്ന ചിത്രത്തിൽ ഭരതൻ എഴുതി ഔസെപ്പച്ചൻ ഈണമിട്ട് യേശുദാസിനൊപ്പം ലതിക പാടിയത്. “താരും തളിരും….
✍️ശശീന്ദ്രൻ കൊയിലാണ്ടി
ഫാേട്ടാേ: ഗായിക ലതിക ഗായികയും അവതാരികയുമായ ശ്രീദേവിക്കൊപ്പം