
കക്കയം വാലി പുഴയിൽ മലവെള്ളപ്പാച്ചിൽ
- ഡാം റോഡിലെ ഏഴാം പാലത്തിനു അടുത്താണ് വെള്ളം കുത്തിയൊഴുകിയെത്തിയിട്ടുള്ളത്
കോഴിക്കോട്:കനത്ത മഴയിൽ കൂരാച്ചുണ്ട് കക്കയം ഡാം സൈറ്റ് റോഡിലെ കക്കയംവാലി പുഴയിൽ മലവെള്ളപ്പാച്ചിൽ ഉണ്ടായി .
ഡാം റോഡിലെ ഏഴാം പാലത്തിനു അടുത്താണ് വെള്ളം കുത്തിയൊഴുകിയെത്തിയിട്ടുള്ളത്. തുടർന്ന് ഇത്കാരണം ഡാം സൈറ്റ് റോഡിലെ ഏഴാം പാലം മേഖലയിൽ ഗതാഗതം മുടങ്ങി. ഇന്നലെ മുതൽ കൂരാച്ചുണ്ട്, കക്കയം മേഖലകളിൽ അതിശക്തമായ മഴയാണ് പെയ്യുന്നത്.
CATEGORIES News
TAGS KAKKAYAM DAM
