
കഞ്ചാവുമായി അയനിക്കാട് സ്വദേശിയായ യുവാവ് അറസ്റ്റിൽ
- പയ്യോളി പോലീസ് സ്റ്റേഷനിൽ 2024ൽ ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്
പയ്യോളി:കഞ്ചാവുമായി അയനിക്കാട് സ്വദേശിയായ യുവാവ് അറസ്റ്റിൽ. അയനിക്കാട് ചൊറിയഞ്ചാൽ താരേമ്മൽ അബ്ദുള്‍ മനാഫി (28) നെയാണ് പയ്യോളി എസ്ഐയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.

അയനിക്കാട് 24-ാം മൈലിൽ നിന്നുമാണ് പ്രതിയെ പിടികൂടിയത്. പയ്യോളി പോലീസ് സ്റ്റേഷനിൽ 2024ൽ ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
CATEGORIES News