കടകംപള്ളി സുരേന്ദ്രനെതിരെ ഉണ്ണികൃഷ്ണൻ പോറ്റി നൽകിയ പരാതിയിൽ അന്വേഷണം

കടകംപള്ളി സുരേന്ദ്രനെതിരെ ഉണ്ണികൃഷ്ണൻ പോറ്റി നൽകിയ പരാതിയിൽ അന്വേഷണം

  • തനിക്കെതിരെ കടകംപള്ളി ഗൂഢാലോചന നടത്തിയെന്നായിരുന്നു ഉണ്ണികൃഷ്ണൻ പോറ്റിയുടെ പരാതി.

തിരുവനന്തപുരം: മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ ഉണ്ണികൃഷ്ണൻ പോറ്റി നൽകിയ പരാതിയിൽ അന്വേഷണം. തുമ്പ പോലീസ് പ്രാഥമികാന്വേഷണം നടത്തും. സംസ്ഥാന പോലീസ് മേധാവിയാണ് അന്വേഷണത്തിന് നിർദേശം നൽകിയത്. തനിക്കെതിരെ കടകംപള്ളി ഗൂഢാലോചന നടത്തിയെന്നായിരുന്നു ഉണ്ണികൃഷ്ണൻ പോറ്റിയുടെ പരാതി. ഗൂഢാലോചന നടന്നിട്ടുണ്ടോയെന്ന് പൊലീസ് അന്വേഷിക്കും. കടകംപള്ളിയുടെയും പ്രതിഭ എന്ന കഴക്കൂട്ടം സ്വദേശിനിയുടെയും പങ്കാണ് അന്വേഷിക്കുക. പങ്ക് തെളിഞ്ഞാൽ കേസെടുക്കാനാണ് നിർദേശം. ഒരിക്കൽ പിൻവലിച്ചപരാതി വീണ്ടും ഉയർന്നതാണ് അന്വേഷണത്തിന് കാരണം.

പരാതിക്ക് പിന്നിൽ കടകംപള്ളിയാണെന്ന് പോറ്റി ആരോപിച്ചിരുന്നു.താൻ പുറത്തിറങ്ങുന്നത് തടയാൻ കടകംപള്ളി ശ്രമിക്കുകയാണെന്നും കടകംപള്ളിക്കെതിരെ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടാണ് പോറ്റി സംസ്ഥാന പോലീസ് മേധാവിക്ക് കഴിഞ്ഞ ദിവസം പരാതി നൽകിയത്. പോറ്റി ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിന് പിന്നാലെയാണ് കഴക്കൂട്ടം സ്വദേശിനി പരാതി നൽകിയത്. ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ടായിരുന്നു പരാതി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )