കടുത്ത ചൂടിൽ പൊള്ളി കുവൈത്ത്

കടുത്ത ചൂടിൽ പൊള്ളി കുവൈത്ത്

  • നിർദേശമിറക്കി അഗ്നിശമന സേന

കുവൈത്ത് സിറ്റി: കുവൈത്തിൽ കൊടും ചൂട് തുടരുന്നു. ദിവസങ്ങളായി താപനില 50 ഡിഗ്രി സെൽഷ്യസിന് മുകളിലായി ഉയർന്നതോടെ ഫയർ സർവീസ് ജാഗ്രത മുന്നറിയിപ്പ് നൽകിത്തുടങ്ങി.

അന്തരീക്ഷ ഊഷ്‌മളത തീപിടിത്ത സാധ്യത വർധിപ്പിക്കുന്നതിനാൽ വീടുകളിലും വാഹനങ്ങളിലും തീപിടിത്തം തടയാനുള്ള മുൻകരുതലുകൾ എടുക്കണമെന്ന് അഗ്നിശമന സേന നിർദേശം പുറപ്പെടുവിച്ചു. വൈദ്യുത കണക്ഷനുകളും എക്സ്റ്റൻഷനുകളും സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തുക, വീട്ടിൽ നിന്ന് പുറത്തുപോകുമ്പോൾ അനാവശ്യമായ ഇലക്ട്രിക് ഉപകരണങ്ങളും ഗ്യാസ് സിലിണ്ടറും ഓഫ് ചെയ്യുക എന്നിവ ഉൾപ്പെടെയുള്ള നിർദേശങ്ങളാണുള്ളത്.

വാഹനങ്ങളുടെ എൻജിൻ ഓയിൽ കൃത്യസമയത്ത് മാറ്റുക, വാഹനങ്ങളിൽ തീപിടിക്കുന്ന വസ്തുക്കൾ സൂക്ഷിക്കാതിരിക്കുക, ഉച്ച സമയങ്ങളിൽ വാഹന ഉപയോഗം കുറയ്ക്കുക എന്നിവയും നിർദേശങ്ങളിൽ ഉൾപ്പെടുന്നുണ്ട്. കൂടാതെ, മുതിർന്നവരുടെ കൂടെയില്ലാതെ കുട്ടികൾ ലിഫ്റ്റ് ഉപയോഗിക്കുന്നത് വിലക്കണമെന്നും അഗ്നിശമന സേന നിർദേശിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )