കടൽഭിത്തി പുനർനിർമ്മിക്കുന്നതിന് 2.54 കോടി

കടൽഭിത്തി പുനർനിർമ്മിക്കുന്നതിന് 2.54 കോടി

  • പദ്ധതി എത്രയുംവേഗം നടപ്പാക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് എംഎൽഎ അറിയിച്ചിട്ടുണ്ട്

വടകര: കടൽക്ഷോഭം രൂക്ഷമായ താഴെഅങ്ങാടി മുകച്ചേരി ഭാഗത്ത് കടൽഭിത്തി പുനരുദ്ധാരണത്തിനായി 2.54 കോടിയുടെ പദ്ധതിക്ക് ഭരണാനുമതി ലഭിച്ചതായി കെ.കെ. രമ എംഎൽഎ അറിയിച്ചു.

കടൽക്ഷോഭമുണ്ടാകുമ്പോൾ ഏറെദുരിതത്തിലാകു ന്ന പരിസരമാണിത് . മുന്നേ ഉള്ള കടൽഭിത്തി തകർന്ന അവസ്ഥയിൽ ആണ് ഇവിടെ. നേരത്തെ കടൽ ക്ഷോഭം ഉണ്ടായ സമയത്ത് ഇറിഗേഷൻ വകുപ്പിന് ഇതു സംബന്ധിച്ച വിശദമായ റിപ്പോർട്ട് നൽകിയിട്ടുണ്ടായിരുന്നു . ഇതിലാണ് ഇപ്പോൾ ഭരണാനുമതിയായത്. സാങ്കേതികാനുമതി ലഭിച്ചാൽ ടെൻഡർ നടപടികളടക്കം പൂർത്തിയാക്കി പദ്ധതി എത്രയുംവേഗം നടപ്പാക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് എംഎൽഎ അറിയിച്ചിട്ടുണ്ട്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )