കടൽ തീര ഖനനാനുമതി; കടലേറ്റമുണ്ടാകും-വി.ഡി സതീശൻ

കടൽ തീര ഖനനാനുമതി; കടലേറ്റമുണ്ടാകും-വി.ഡി സതീശൻ

  • കേരളത്തിലെ 10ലക്ഷത്തിലധികം വരുന്ന മത്സ്യത്തൊഴിലാളികളുടെ ജീവിത പ്രശ്നത്തെ ബാധിക്കും

തിരുവനന്തപുരം : കടൽ തീര ഖനനം രൂക്ഷമായ കടലേറ്റമുണ്ടായി തീരപ്രദേശത്തെ ജനങ്ങളെ ബുദ്ധിമുട്ടിലാക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീഷൻ. കടൽ തീരത്ത് ഖനനാനുമതി നൽകിയ കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ പ്രതിപക്ഷ നേതാവ് നിയമസഭയിൽ സബ്മിഷനും അവതരിപ്പിച്ചു. കേരളം, ഗുജറാത്ത്, ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ തീരത്ത് നിന്നും മണലും ധാതുക്കളും ഖനനം ചെയ്യാൻ സ്വകാര്യ കമ്പനികളിൽ നിന്നും കേന്ദ്ര സർക്കാർ ടെൻഡർ ക്ഷണിച്ചിരിക്കുകയാണ്. ആദ്യ ഘട്ടത്തിൽ കൊല്ലം ജില്ലയിലെ 242 ചതുരശ്ര കിലോ മീറ്റർ പ്രദേശമാണ് മണൽ ഖനനത്തിന് തുറന്നു കൊടുക്കുന്നത്.

കേരളത്തിലെ 10ലക്ഷത്തിലധികം വരുന്ന മത്സ്യത്തൊഴിലാളികളുടെ ജീവിത പ്രശ്നത്തെ ബാധിക്കുന്ന ഗൗരവതരമായ വിഷയമാണിത്.കേന്ദ്ര സർക്കാരിന്റെ കോർപറേറ്റ് നയത്തിന്റെ ഭാഗമായി ഒരു ബ്ലൂ ഇക്കോണമി കൊണ്ടുവന്നാണ് കടലും തീരപ്രദേശവും തീറെഴുതിക്കൊടുക്കുന്നത്.12 നോട്ടിക്കൽ മൈൽ ദൂരത്തിലുള്ള മത്സ്യബന്ധനത്തിൽ സംസ്ഥാനത്തിന് ഉണ്ടായിരുന്ന അവകാശവും 2023 ലെ ഭേദഗതിയിലൂടെ ഇല്ലാതാക്കി. നിയമ ഭേദഗതി കൊണ്ടു വന്നാണ് കേന്ദ്ര സർക്കാർ തീരമേഖല കോർപറേറ്റുകൾക്ക്’ തീറെഴുതുന്നത്. കേരളം പോലുള്ള തീരപ്രദേശങ്ങളിൽ ഇപ്പോൾ തന്നെ കടൽ കയറിക്കൊണ്ടിരിക്കുകയാണ്. ഈ പദ്ധതി കൂടി വന്നാൽ രൂക്ഷമായ കടലേറ്റമുണ്ടായി തീരപ്രദേശത്തെ ജനങ്ങളെ കൂടുതൽ സങ്കടക്കടലിലേക്ക് തള്ളിയിടും.സംസ്ഥാനത്തിന് പരിമിതികൾ ഉണ്ടെങ്കിലും ഇക്കാര്യത്തിൽ അടിയന്തിരമായി ഇടപെടണമെന്ന് ഇവി.ഡി. സതീശൻ ആവശ്യപ്പെട്ടു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )