
കണയങ്കോട് പാലത്തിൽ നിന്നും ചാടിയത് വിദ്യാർത്ഥി
- നാട്ടുകാരും ഫയർഫോഴ്‌സും കുട്ടിയെപുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചു
കൊയിലാണ്ടി:കണയങ്കോട് പാലത്തിൽ നിന്നും ചാടിയത് വിദ്യാർഥിയെന്ന് സംശയം. ആൺകുട്ടി കൈ ഞരമ്പ് മുറിച്ചശേഷം പാലത്തിൽ നിന്നും ചാടുകയായിരുന്നെന്നാണ് നാട്ടുകാർ പറയുന്നത്.
മത്സ്യത്തൊഴിലാളികളും തോണിക്കാരും ഉടൻ തന്നെ പുഴയിൽ തിരച്ചിൽ നടത്തുകയും കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ ആളെ കണ്ടെത്തുകയും ചെയ്തു.
കുട്ടിയെ ഉടൻ തന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ആളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ കിട്ടിയിട്ടില്ല . ഉച്ചയ്ക്ക് ഒരു മണിയോടെയാണ് കുട്ടി പുഴയിലേക്ക് ചാടിയത്. നാട്ടുകാർക്ക് പുറമേ ഫയർഫോഴ്സും തിരച്ചിലിൽ സജീവമായിരുന്നു.
CATEGORIES News