കണ്ടന്റ് ക്രിയേറ്റേഴ്സ് കോൺക്ലേവിന് തുടക്കം

കണ്ടന്റ് ക്രിയേറ്റേഴ്സ് കോൺക്ലേവിന് തുടക്കം

  • മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു

കോവളം: സംസ്ഥാന യുവജന കമീഷനും സ്റ്റാർട്ടപ് കമ്പനിയായ ബ്രിഡ്ജിങ് ഡോട്ട്സ് മീഡിയ സൊല്യൂഷൻസും ചേർന്ന് സംഘടിപ്പിക്കുന്ന കണ്ടന്റ് ക്രിയേറ്റേഴ്സ് കോൺക്ലേവ് വെള്ളാർ ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജിൽ തുടങ്ങി. മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. ഡിജിറ്റൽ മാധ്യമങ്ങളിലെ സാധ്യത കൂടുതലായി സംസ്ഥാന സർക്കാർ ഉപയോഗിക്കുമെന്നും ചൂരൽമലയിലെ ദുരന്തത്തിനുശേഷം വയനാടിലെ ടൂറിസം പുനർജീവിപ്പിക്കുന്നതിൽ കണ്ടന്റ്റ് ക്രിയേറ്റേഴ്സ് സുപ്രധാന പങ്ക് വഹിച്ചെന്നും അദ്ദേഹം പറഞ്ഞു.

യുവജന കമീഷൻ ചെയർമാൻ എം ഷാജർ അധ്യക്ഷനായി. യൂട്യൂബറായ കെഎൽ ബ്രോ ബിജുവിനെ ചടങ്ങിൽ ആദരിച്ചു. കമീഷൻ അംഗങ്ങളായ കെ ഷാജഹാൻ, അബേഷ് അലോഷ്യസ്, പി സി വിജിത, പി പി രൺദീപ്, എച്ച് ശ്രീജിത്ത്, ബ്രിഡ്‌ജിങ് ഡോട്ട് സ് മീഡിയ സൊല്യൂഷൻസ് സിഇഒ പി ജി പ്രബോധ് എന്നിവർ സംസാരിച്ചു. സമൂഹമാധ്യമ വിദഗ്ധയായ വിപാഷ ജോഷിയാണ് കോൺക്ലേവിന്റെ സിലബസും സെഷൻസും തയ്യാറാക്കിയത്. ഫ്ലിപ്പ്കാർട്ട് സീനിയർ മാനേജർ ഡോ. ദീപു തോമസ്, അഡ്വ. ഷുക്കൂർ, അരുൺ നാരായണൻ തുടങ്ങിയവർ വിവിധ സെഷനുകളിൽ ക്ലാസെടുത്തു. വ്യാഴം പകൽ 3.30ന് സമാപന സമ്മേളനം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )