
കണ്ണാടിക്കൽ ഭാഗത്ത് വെള്ളം കയറി; പ്രദേശത്തെ 150 വീട്ടുകാരെ ഒഴിപ്പിച്ചു
- കണ്ണാടിക്കൽ മുതൽ പാറോപ്പടി സിൽവർഹിൽസ് സ്‌കൂളിന് അടുത്ത് വരെ റോഡ് വെള്ളത്തിൽ മുങ്ങിയ നിലയിലായിരുന്നു ഉള്ളത്
ചേവായൂർ: കണ്ണാടിക്കൽ ഭാഗത്ത് വെള്ളം കയറി. വടക്കേവയൽ, കൃഷ്ണൻകടവ് പ്രദേശത്തെ 150 വീട്ടുകാരെ ഒഴിപ്പിച്ചു. താമസക്കാരെ മലാപ്പറമ്പ് വനിതാ പോളിടെക്നിക്, കണ്ണാടിക്കൽ വരദൂർ സ്കൂൾ, സിൽവർ ഹിൽസ് സ്‌കൂൾ എന്നിവിടങ്ങളിലേക്ക് ആണ് മാറ്റി താമസിപ്പിച്ചത്. കൂടാതെ കണ്ണാടിക്കൽ അങ്ങാടി, കൂറ്റഞ്ചേരി ശിവക്ഷേത്രത്തിലേക്കുള്ള വഴി എന്നിവ മുഴുവനായും വെള്ളത്തിൽ മുങ്ങുകയും ചെയ്തു . ക്ഷേത്രത്തിൻറെ കണ്ണാടിക്കൽ റോഡരികിലുള്ള ഭണ്ഡാരം വെള്ളത്തിൽ മുങ്ങി ഉള്ളിലും വെള്ളം കയറി.
കണ്ണാടിക്കൽ മുതൽ പാറോപ്പടി സിൽവർഹിൽസ് സ്‌കൂളിന് അടുത്ത് വരെ റോഡ് വെള്ളത്തിൽ മുങ്ങിയ നിലയിലായിരുന്നു ഉള്ളത് .ആയതിനാൽ ബസുകൾ സർവീസ് നടത്തിയില്ല.
CATEGORIES News