
കണ്ണൂരിൽ ട്രെയിനിൽ ഓടിക്കയറുന്നതിനിടെ യുവതി പിടിവിട്ട് ട്രാക്കിലേക്ക് വീണു
- കണ്ണൂരിലെത്തിയപ്പോൾ സാധനം വാങ്ങാൻ വേണ്ടി ട്രെയിനിൽ നിന്ന് പുറത്ത് ഇറങ്ങിയതായിരുന്നു യുവതി
കണ്ണൂർ:കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് ട്രെയിനിൽ ഓടിക്കയറുന്നതിനിടെ യുവതി പിടിവിട്ട് ട്രാക്കിലേക്ക് വീണു. സംഭവം നടന്നത് ഇന്ന് രാവിലെ എട്ട് മണിയോടെയാണ്. യുവതി ഓടി കയറാൻ ശ്രമിച്ചത് പുതുച്ചേരി എക്‌സ്പ്രസ്സിലാണ്.
കണ്ണൂരിലെത്തിയപ്പോൾ സാധനം വാങ്ങാൻ വേണ്ടി ട്രെയിനിൽ നിന്ന് പുറത്ത് ഇറങ്ങിയതായിരുന്നു യുവതി. സാധനം വാങ്ങിക്കുന്നതിനിടെ ട്രെയിൻ നീങ്ങി തുടങ്ങിയപ്പോൾ യുവതി ഓടിക്കയറാൻ ശ്രമിച്ചു. എന്നാൽ വാതിൽപിടിയിലെ പിടുത്തം വിട്ട് ട്രാക്കിലേക്ക് വീഴുകയായിരുന്നു. തുടർന്ന് ട്രെയിൻ പെട്ടെന്ന് നിർത്തി. സ്റ്റേഷനിലുണ്ടായിരുന്ന യാത്രക്കാരും റെയിൽവേ പോലിസും ചേർന്ന് പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
CATEGORIES News