
കണ്ണൂരിൽ നഴ്‌സിങ് വിദ്യാർഥി ഹോസ്റ്റലിൽ മരിച്ച നിലയിൽ
- ശുചിമുറിയിൽ മരിച്ച നിലയിലാണു വിദ്യാർഥിയെ കണ്ടെത്തിയത്
കണ്ണൂർ: തളിപ്പറമ്പിൽ നഴ്‌സിങ് വിദ്യാർഥി ഹോസ്റ്റലിൽ മരിച്ച നിലയിൽ. എറണാകുളം തോപ്പുംപടി സ്വദേശി ആൻമരിയയാണ് മരിച്ചത്. ശുചിമുറിയിൽ മരിച്ച നിലയിലാണു വിദ്യാർഥിയെ കണ്ടെത്തിയത്. തളിപ്പറമ്പ് ലൂർദ് നഴ്സിങ് കോളജിലെ നാലാം വർഷ ഫിസിയോ തെറാപ്പി വിദ്യാർഥിയാണ് ആൻമരിയ.

പത്തനംതിട്ടയിലെ നഴ്‌സിങ് വിദ്യാർഥിയുടെ മരണത്തിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണു കണ്ണൂരിലും സമാനസംഭവം റിപ്പോർട്ട് ചെയ്യുന്നത്. ചുട്ടിപ്പാറ എസ്എംഇ നഴ്സ്‌സിങ് കോളജിലെ നാലാംവർഷ വിദ്യാർഥി തിരുവനന്തപുരം അയിരൂപ്പാറ സ്വദേശിനി അമ്മു എസ്. സജീവിന്റെ മരണത്തിൽ സഹപാഠികൾ റിമാൻഡിലായിട്ടുണ്ട്. കേസിൽ പ്രതികളായ അഞ്ജന മധു, അലീന ദിലീപ്, എ.ടി അക്ഷിത എന്നിവർക്കെതിരെയാണു നടപടി.
CATEGORIES News
