
കണ്ണൂരിൽ പുതിയ എഡിഎം ആയി പത്മ ചന്ദ്രക്കുറുപ്പ് ചുമതലയേറ്റു
- നിയമപരമായി മാത്രം കാര്യങ്ങൾ ചെയ്തിരുന്നയാളാണ് നവീൻ ബാബുവെന്നും പത്മ ചന്ദ്രക്കുറുപ്പ് വ്യക്തമാക്കി
കണ്ണൂർ: കണ്ണൂരിൽ പുതിയ എഡിഎം ചുമതലയേറ്റു. കൊല്ലം സ്വദേശി പത്മ
ചന്ദ്രക്കുറുപ്പാണ് പുതിയ എഡിഎം. മുൻ എഡിഎം നവീൻ ബാബു സത്യസന്ധനായ
ഉദ്യോഗസ്ഥനായിരുന്നുവെന്ന് പത്മ ചന്ദ്രക്കുറുപ്പ് പറഞ്ഞു. നിയമപരമായി മാത്രം കാര്യങ്ങൾ ചെയ്തിരുന്നയാളാണ് നവീൻ ബാബുവെന്നും പത്മ ചന്ദ്രക്കുറുപ്പ് വ്യക്തമാക്കി.
അതേസമയം, നവീൻ ബാബുവിന്റെ ആത്മഹത്യാ കേസിൽ റിമാൻഡിൽ കഴിയുന്ന പി.പി ദിവ്യ കോടതിയിൽ ജാമ്യഹരജി സമർപ്പിച്ചു എഡിഎമ്മിനെതിരായ ടി വി പ്രശാന്തന്റെ മൊഴി പൊലീസ് മറച്ചു വെച്ചതായി ഹരജിയിൽ ദിവ്യ ആരോപിച്ചു.
എഡിഎമ്മിനെതിരായ ദിവ്യയുടെ നീക്കം കുറ്റവാസനയോടെ നടപ്പിലാക്കിയതാണെന്നും പ്രതിയുടെ ക്രിമിനൽ മനോഭാവം വെളിവാക്കുന്നതാണെന്നും പൊലീസിന്റെ റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
CATEGORIES News