ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടത്തിൽ കണ്ണൂർ സെൻട്രൽ ജയിൽ അസിസ്റ്റന്റ് സൂപ്രണ്ടിനെ സസ്പെന്റ് ചെയ്തു

ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടത്തിൽ കണ്ണൂർ സെൻട്രൽ ജയിൽ അസിസ്റ്റന്റ് സൂപ്രണ്ടിനെ സസ്പെന്റ് ചെയ്തു

  • നേരത്തെ അന്വേഷണ വിധേയമായി മൂന്ന് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്‌തിരുന്നു

കണ്ണൂർ : ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടത്തിൽ വീണ്ടും നടപടി. കണ്ണൂർ സെൻട്രൽ ജയിൽ അസിസ്റ്റന്റ് സൂപ്രണ്ടിനെ സസ്പെന്റ് ചെയ്‌തു. അസിസ്റ്റന്റ് സൂപ്രണ്ട് റിജോ ജോണിനെതിരെ ആണ് നടപടി. ജയിൽ മേധാവി എഡിജിപി ബൽറാം കുമാർ ഉപദ്ധ്യായയാണ് സസ്പെൻഡ് ചെയ്തത്.

നേരത്തെ അന്വേഷണ വിധേയമായി മൂന്ന് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്‌തിരുന്നു. ഡിപിഒ രജീഷ്, എപിഒമാരായ അഖിൽ, സഞ്ജയ് എന്നിവരെ സസ്പെന്റ് ചെയ്‌തതായി ഡിഐജി വി ജയകുമാർ ഉത്തരവിട്ടു. ജയിൽ ഉദ്യോഗസ്ഥർക്ക് വീഴ്ച്‌ചയുണ്ടായെന്ന് ജയിൽ മേധാവി വ്യക്തമാക്കിയിട്ടുണ്ട്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )