കണ്ണൂർ-തിരുവനന്തപുരം സർവീസ് നിർത്തലാക്കി എയർ ഇന്ത്യ എക്സ്പ്രസ്

കണ്ണൂർ-തിരുവനന്തപുരം സർവീസ് നിർത്തലാക്കി എയർ ഇന്ത്യ എക്സ്പ്രസ്

  • എയർ ഇന്ത്യ എക്സ്പ്രസിന് കണ്ണൂരിൽ നിന്നുള്ള ഏക ആഭ്യന്തര സർവീസായിരുന്നു തിരുവനന്തപുരം സർവീസ്

കണ്ണൂർ :എയർ ഇന്ത്യ എക്സ്പ്രസ് കണ്ണൂർ- തിരുവനന്തപുരം സർവീസ് താൽക്കാലികമായി നിർത്തലാക്കി. എയർ ഇന്ത്യ എക്സ്പ്രസിന് കണ്ണൂരിൽ നിന്നുള്ള ഏക ആഭ്യന്തര സർവീസായിരുന്നു തിരുവനന്തപുരം സർവീസ്. മുൻപ് ബെംഗളൂരു കൂടി ഉണ്ടായിരുന്നു വിന്റർ ഷെഡ്യൂളിൽ ടിക്കറ്റ് ബുക്കിങ് വെബ്സൈറ്റിൽ നിന്ന് പിൻവലിച്ചു. ഇതോടെ കണ്ണൂരിനും തിരുവനന്തപുരത്തിനും ഇടയിൽ ഇനി നേരിട്ടുള്ള സർവീസ് ഇല്ല.

2023 നവംബറിലാണ് വിന്റർ ഷെഡ്യൂളിൽ ഉൾപ്പെടുത്തി എയർ ഇന്ത്യ എക്സ്പ്രസ് ആഴ്ചയിൽ 2 ദിവസം (ബുധൻ, ശനി) ടിക്കറ്റ് ബുക്കിങ് തുടങ്ങിയത്. പിന്നീട് അത് തിങ്കൾ, ശനി ദിവസങ്ങളിലായി. എയർ ഇന്ത്യ എക്സ്‌പ്രസിന് പുറമേ ഇൻഡിഗോയും കണ്ണൂരിൽ നിന്ന് തിരുവനന്തപുരം സെക്ടറിൽ സർവീസ് നടത്തുന്നുണ്ട്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )