
കണ്ണൂർ സെൻട്രൽ ജയിലിലേക്കുള്ള ഫോൺ, ലഹരി മരുന്ന് മുതലായവയുടെ കടത്ത് തടയാൻ നടപടി
- ജയിലിനകത്തേക്ക് ഇത്തരം വസ്തുതുക്കൾ കടത്തുന്ന സംഘങ്ങൾ അകത്തും പുറത്തും പ്രവർത്തിക്കുന്നുവെന്ന് കണ്ടെത്തലുകൾ ഉണ്ടായിരുന്നു
കണ്ണൂർ : കണ്ണൂർ സെൻട്രൽ ജയിലിലേക്കുള്ള ഫോൺ, ലഹരി മരുന്ന്, പുകയില ഉൽപ്പന്നങ്ങൾ എന്നിവയുടെ കടത്ത് തടയാൻ നടപടി. ജയിൽ മതിലിന് പുറത്തുള്ള നിരീക്ഷണത്തിന് ഐആർബി സേനയെ നിയോഗിക്കും. ജയിലിനുള്ളിൽ ഉദ്യോഗസ്ഥർക്കും ഫോൺ ഉപയോഗത്തിന് വിലക്കേർപ്പെടുത്തി.

ജയിലിനകത്തേക്ക് ഇത്തരം വസ്തുതുക്കൾ കടത്തുന്ന സംഘങ്ങൾ അകത്തും പുറത്തും പ്രവർത്തിക്കുന്നുവെന്ന് കണ്ടെത്തലുകൾ ഉണ്ടായിരുന്നു. ഇത് തടയാൻ ആയുധധാരികളായ ഉദ്യോഗസ്ഥർ ജയിലിന് പുറത്ത് നിരീക്ഷണത്തിന് ഉണ്ടാകും. രാത്രി സമയത്ത് ഉൾപ്പടെ നിരീക്ഷണമുണ്ടാകും.
CATEGORIES News